പട്ടാളവും പണവുമൊന്നും വിലപ്പോവില്ല..മട്ടന്നൂര്‍ തിരഞ്ഞെടുപ്പ് ബിജെപിക്കുള്ള മറുപടിയാണെന്ന് കോടിയേരി

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : കേരളത്തിലെ ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന സംഘപരിവാറിനുള്ള മറുപടിയാണ് മട്ടന്നൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടാളവും പണവും ഉപയോഗിച്ച് കേരളത്തിലെ അധികാരം പിടിച്ചടക്കാമെന്ന് ബിജെപി കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുടെ ജില്ല ജാഥ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കള്ളപ്പണം ഉപയോഗിച്ച് രാജ്യത്ത് അധികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിസമ്പന്നരായ ഒരു ശതമാനത്തിന് വേണ്ടി രാജ്യത്തെ ഭരണം മാറ്റി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മട്ടന്നൂര്‍ തിരഞ്ഞെടുപ്പിലെ ഇടത് വിജയം സംഘപരിവാറിനുള്ള മറുപടിയാണെന്നും കോടിയേരി പറയുന്നു.

Kodiyeri Balakrishnan

ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിയുടെ 52 ശതമാനം എംപിമാരും കോണ്‍ഗ്രസുകാരാണെന്നും കോടിയേരി പറഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളിലും വിജയിച്ചത് എല്‍ഡിഎഫായിരുന്നു. ഏഴു വാര്‍ഡുകളാണ് യുഡിഎഫിനു ലഭിച്ചത്.ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

English summary
Kodiyeri Balakrishnan about Mattannur election result.
Please Wait while comments are loading...