എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ബിജെപിയുടെ ദേശീയ ഗൂഢപദ്ധതിയാണിത്, കോടിയേരി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പയ്യന്നൂര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഗൂഢപദ്ധതികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്ത് ക്രമസമാധാനം വിഷയമായിരിക്കെ പയ്യന്നൂര്‍ കൊലപാതകത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥീരികരിക്കാനുള്ള ബിജെപി, ആര്‍എസ്എസ് ദേശീയ ഗൂഢപദ്ധതിയുടെ ഭാഗമാണ് ബിജെപി ഗവര്‍ണര്‍ക്ക നല്‍കിയ നിവേദനമെന്ന് കോടിയേരി വ്യക്തമാക്കി.

ബിജെപി നിര്‍ദേശിക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നതിന്റെ പേരില്‍ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുന്ന ബിജെപി നിലപാട് തികഞ്ഞ ഏകാധിപത്യപ്രവണതയാണ്. പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള സൈനിക നിയമമായ അഫ്‌സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

kodiyeri

കണ്ണൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നടത്തിയ സമാധാന യോഗത്തിലും സിപിഎം, ആര്‍എസ്എസ്, ബിജെപി നടത്തിയ ഉപയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കുന്നതിനുള്ള തീരുമാനമാണ് എടുത്തത്. ഏതു സാഹചര്യത്തിലും അതില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അത് ലംഘിക്കാന്‍ പാടില്ല.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവറെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതോടെയാണ് ബിജെപി എതിര്‍പ്പുമായി രംഗത്ത് എത്തിയത്.

English summary
Kodiyeri Balakrishnan about Payyannur Murder.
Please Wait while comments are loading...