മുസ്ലിം ലീഗ് വര്‍ഗീയത വളര്‍ത്താന്‍ പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നു..!! ആഞ്ഞടിച്ച് കോടിയേരി..!
തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിനെ ബിജെപിയോട് ഉപമിച്ചാണ് കോടിയേരിയുടെ ആക്ഷേപം. രാഷ്ട്രീയവും വര്‍ഗീയതയും വളര്‍ത്താന്‍ മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുകയാണ് എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ക്ഷേത്രം പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ബിജെപി ഉത്തര്‍ പ്രദേശില്‍ വര്‍ഗീയത വളര്‍ത്താന്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നത്. നിരവധി പള്ളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലൂടെ വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ് എന്നും കോടിയേരി ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഇടതുപക്ഷത്തിന്റെ കൂടെ നിന്ന മലപ്പുറത്തെ എല്ലാ ന്യൂനപക്ഷ സംഘടനകളും ഇത്തവണയും സിപിഎമ്മിനൊപ്പം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മൂന്നാര്‍ കയ്യേറ്റ വിവാദത്തില്‍ വിഎസ് അച്യുതാനന്ദന്റെ വിരുദ്ധാഭിപ്രായങ്ങള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഏശുകയില്ല. വിഎസ് എപ്പോഴൊക്കെ പാര്‍ട്ടി നിലപാടിനോട് വിയോജിച്ചിട്ടുണ്ടോ അപ്പോഴൊക്കെ എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications