Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഘട്ടം ഘട്ടമായി ഫൈവ് സ്റ്റാര്‍ ബാറുകള്‍ യുഡിഎഫ് നയം'

തൃശൂര്‍: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ 6 പുതിയ ബാറുകള്‍ക്കുകൂടി അനുമതി നല്‍കിയതിനെ പരിഹസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘട്ടംഘട്ടമായി മദ്യനിരോധനമല്ല, ഘട്ടം ഘട്ടമായി ഫൈവ് സ്റ്റാറുകള്‍ അനുവദിക്കുകയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫിന്റെ മദ്യനയം ജനങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞതായി കോടിയേരി പറയുന്നു. 1991-96 കാലഘട്ടത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയത്. സംസ്ഥാനത്തെ എല്ലായിടത്തും ബാറുകള്‍ വന്നത് അങ്ങിനെയാണ്. മദ്യ നിരോധനമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കാനുള്ളതല്ല മറിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

wine

ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യവില്‍പന കുറഞ്ഞിട്ടില്ല. ബാറുകള്‍ പൂട്ടിയ സമയത്ത് അഞ്ചുകോടി കുപ്പി മദ്യമാണ് അധികമായി വിറ്റുപോയത്. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. മദ്യവര്‍ജ്ജനമേ നടക്കൂ. സമ്പൂര്‍ണ സാക്ഷരത നേടാന്‍ എല്‍.ഡി.എഫ്. നടത്തിയ പ്രവര്‍ത്തനം പോലെ മദ്യവര്‍ജ്ജനത്തിന് പ്രത്യേക പരിപാടികള്‍ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബി.ജെ.പി യു.ഡി.എഫ് തമ്മില്‍ അവിശുദ്ധ ബന്ധുമുണ്ട്. ബിജെപിയുടെ ശ്രമം യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ്. എന്നാല്‍, അരുവിക്കരയില്‍ ഒരിക്കല്‍ ചക്ക വീണ് മുയല്‍ വീണെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+