അമിത് ഷായ്‌ക്കെതിരായ വ്യാജ പ്രസ്താവന, കോടിയേരി ബാലകൃഷ്ണന് പണികിട്ടി, ഒരു കോടി രൂപയുടെ നഷ്ടപരിഹാരം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായ്‌ക്കെതിരെ വ്യാജ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ചു. വലിയവിളയിലെ ബിജെപി പ്രവര്‍ത്തകന്‍ എസ്എം ആനന്ദാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

കേരളത്തിലെ ജനങ്ങളെ വിലയ്‌ക്കെടുക്കാന്‍ അമിത് ഷാ ചുറ്റിക്കറങ്ങുകയാണെന്നും 1200 കോടി ചെലവാക്കുന്നുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയാണ് പുലിവാല് പിടിച്ചത്. ഇതില്‍ 500 കോടി ആര്‍എസ്എസിനാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

 kodiyeri-balakrishnan

അടിസ്ഥാനമില്ലാത്ത അമിത് ഷായുടെ പ്രസ്താവന മാനഹാനിയ്ക്ക് കാരണമായെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വരുമെന്നും പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തില്‍ ഒഴിക്കിക്കൊണ്ട് സംഘ പരിവാറിന് അടിത്തറ കെട്ടനാണ് അമിത് ഷായുട തീരുമാനം. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് എന്നും കോടിയേരി കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വിഭാഗങ്ങളെ എന്‍ഡിഎയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരാണാതീതമാണെന്നും കോടിയേരി പറഞ്ഞു. രാജ്യത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Kodiyeri Balakrishnan controversy statement
Please Wait while comments are loading...