കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കം മറിഞ്ഞ് കോടിയേരിയും, കൊലയ്ക്ക് പിന്നിൽ പ്രാദേശിക തർക്കം, പാർട്ടി അന്വേഷിക്കും!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകത്തിൽ ഏറെ ചർച്ചയ്ക്ക് വഴിവെച്ച ഒന്നായിരുന്നു മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം. സിപിഎമ്മിന് കൊലപാതകവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നായിരുന്നു പ്രാദേശിക, ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിരുന്നത്.

എന്നാൽ പിന്നീട് ആകാശ് തില്ലങ്കേരി അടക്കമുള്ള പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം കൊലപാതകം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ നേരത്തെയുള്ള പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞു. കൊലപാതകത്തിന് പിന്നിൽ പ്രാദേസിക തർക്കമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കൊലപാതകം അന്വേഷിക്കലല്ല പാർട്ടിയുടെ പണി

കൊലപാതകം അന്വേഷിക്കലല്ല പാർട്ടിയുടെ പണി

ഷുഹൈബ് കൊലപാതകത്തിൽ‌ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ പാർട്ടി അന്വേഷിക്കുമെന്നും തക്ക നടപടി എടുക്കുമെന്നനുമായിരുന്നു കോടിയേരി വ്യക്തമാക്കിയത്. എന്നാൽ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പാര്‍ട്ടിയുടെ പണിയല്ലെന്ന് വ്യക്തമാക്കിയ കോടിയേരി നിലപാടില്‍ നിന്ന് ഇപ്പോൾ മലക്കംമറിഞ്ഞിരിക്കരുകയാണ്.

പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്

പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്

പാർട്ടിക്ക് പാർട്ടിയുടേതായ അന്വേഷണ രീതികളുണ്ട്. അതിനനുസരിച്ച് പിടിയിലായ പ്രതികളുടെ പങ്ക് പാർട്ടി അന്വേഷിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ജയരാജന്റെ പ്രസ്താവനയെ തള്ളിയിരുന്നു

ജയരാജന്റെ പ്രസ്താവനയെ തള്ളിയിരുന്നു

കുറ്റവാളികളെ കണ്ടെത്താന്‍ സിപിമ്മിന്റേതായ സംവിധാനമുണ്ടെന്ന പി ജയരാജന്റെ വാക്കുകളെ കോടിയേരി തള്ളിയിരുന്നു. ‘കോടതിയും പൊലീസും ചെയ്യേണ്ട പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ല' എന്നായിരുന്നു കോടിയേരി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പാർട്ടിക്ക് പാർട്ടിയുടേതായ അന്വേഷണ രീതികളുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്.

ആരോപണ വിധേയരിൽ പാർട്ടി പ്രവർത്തകരും

ആരോപണ വിധേയരിൽ പാർട്ടി പ്രവർത്തകരും

ഷുഹൈബ് വധത്തെക്കുറിച്ചുള്ള ചോദ്യത്തിനു കണ്ണൂരിലെ സംഭവം അപലപനീയമാണെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്. അത്തരം സംഭവങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പാടില്ല. പ്രാദേശികമായ തര്‍ക്കത്തിന്റെ പേരിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണു മട്ടന്നൂരിലെ എടയന്നൂരിലുണ്ടായതെന്ന് കോടിയേരി പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടാൽ കർശന നടപടി

കുറ്റക്കാരാണെന്ന് കണ്ടാൽ കർശന നടപടി

പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകം ആസൂത്രണം ചെയ്തതല്ല. എന്നാൽ ആരോപണ വിധേയരിൽ പാർട്ടി പ്രവർത്തരുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പങ്ക് പാർട്ടി ആന്വേഷിക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ബിഡിജെഎസ് എൻഡിഎ വിടില്ല? വൻവില നൽകി ഒപ്പം നിർത്താൻ ബിജെപി, തുഷാർ രാജ്യസഭയിലേക്ക്?ബിഡിജെഎസ് എൻഡിഎ വിടില്ല? വൻവില നൽകി ഒപ്പം നിർത്താൻ ബിജെപി, തുഷാർ രാജ്യസഭയിലേക്ക്?

സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

English summary
Kodiyeri Balakrishnan's comments about Shuhaib murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X