കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തിന് പിന്നില്‍ ബിജെപി തന്നെ.ആസൂത്രിതമായി നടത്തിയ നീക്കം: കോടിയേരി ബാലകൃഷ്ണന്‍ !!

സിപിഎമ്മിന്‍റെ അഴിമതി പോരാട്ടങ്ങള്‍ക്കെതിരെ ബിജെപി നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം :വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തലസ്ഥാന നഗരി സംഘര്‍ഷഭരിതമായത്. സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി വ്യാപക ആക്രമണമാണ് നടന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇരു രാഷ്ട്രീയ വിഭാഗവും തമ്മില്‍ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ഓഫീസ് തകര്‍ത്തതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയും ആക്രമണമുണ്ടായത്.

സംഭവ സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല. തനിക്ക് നേരെ നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്ക് താന്‍ മകന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ട്. ഏത് തരത്തിലുള്ള പ്രശ്‌നമായാലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

തലസ്ഥാന നഗരി സംഘര്‍ഷഭരിതം

തലസ്ഥാന നഗരി സംഘര്‍ഷഭരിതം

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തലസ്ഥാന നഗരി സംഘര്‍ഷഭരിതമായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ആദ്യം ആക്രമണം നടന്നത്. ബൈക്കില്‍ സംഘം ചേര്‍ന്നെത്തിയ ആയുധധാരികള്‍ ഓഫീസും പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു.

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

മരുതംകുഴിയിലെ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബിയര്‍ കുപ്പികളും മറ്റും വീടിന് നേരെ വലിച്ചെറിയുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.

പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ല

പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ല

ഏത് തരത്തിലുള്ള പ്രശ്‌നമായാലും പാര്‍ട്ടി ഓഫീസുകളും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും

സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറില്ല

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറില്ല

ഇത്തരത്തില്‍ ആക്രമണം നടത്തുന്നതിലൂടെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്‍മാറുമെന്ന് ആരും കരുതേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിക്കുന്നു

ജനങ്ങളെ വെല്ലുവിളിക്കുന്നു

ഇത്തരത്തില്‍ വ്യാപകമായ ആക്രമണം നടത്തി ബിജെപിയും ആര്‍എസ്സ്എസ്സും പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് തടയിടാനാണ് അവര്‍ ശ്രമിക്കുന്നതന്നും അദ്ദേഹം പറയുന്നു.

English summary
Kodiyer Balakrishnan's response about Thiruvanathapuram Conflict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X