കൊടി സുനിയെ കാണാന്‍ കോടിയേരി ജയിലില്‍
തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. പി ജയരാജന്, ബാബു എം പാലിശ്ശേരി തുടങ്ങിവര്‍ക്കൊപ്പമാണ് കോടിയേരി ജയിലിലെത്തിയത്.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ടിപി കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചതായി കോടിയേരി ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തീവ്രവാദ കേസുകളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന അധികൃതര്‍ ടിപി കേസിലെ പ്രതികളെ രാഷ്ട്രീയ ലക്ഷ്യം വച്ച് ഉപദ്രവിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മഹാത്മ ഗാന്ധിയെ വധിച്ച ഗോഡ്സെയോട് പോലും കാണിക്കാത്ത അനീതിയാണ് ടിപി കേസിലെ പ്രതികളോട് ജയിലില്‍ കാണിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
ടിപി കേസിലെ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന പരാതിയെ തുടര്‍ന്നാണ് കോടിയേരിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം എംഎല്‍എമാരായ കെ രാധാകൃഷ്ണനും കെവി അബ്ദുള്‍ ഖാദറും ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി അംഗത്തിന് മര്‍ദ്ദനമേറ്റു എന്ന പരാതി അന്വേഷിക്കാനാണ് ജയില്‍ സന്ദര്‍ശിച്ചതെന്ന് കെ രാധാകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജയില്‍ സന്ദര്‍ശിച്ചതെന്നും രാധാകൃഷ്ണന് പറഞ്ഞു.
ടിപി വധക്കേസുമായി ബന്ധമില്ലെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും ഉന്നത നേതാക്കളുടെ ജയില്‍ സന്ദര്‍ശനം സംശയം ജനിപ്പിക്കുന്നതാണ്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications