കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചല്‍ ആള്‍ക്കൂട്ട കൊലപാതകം; മര്‍ദ്ദിച്ച ഒരാള്‍കൂടി അറസ്റ്റില്‍, വസ്ത്രങ്ങളില്‍ രക്തക്കറ

  • By Desk
Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തെന്മല സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. നേരത്ത ശശിധരക്കുറുപ്പ്, ആസിഫ് എന്നിവര്‍ പിടിയിലായിരുന്നു.

പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ റെയ്ഡില്‍ പ്രതികള്‍ ധരിച്ച വസ്ത്രം കണ്ടെത്തി. ഇതില്‍ രക്തക്കറയുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണ് വസ്ത്രങ്ങള്‍. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് വിഷ്ണുവിനെ പിടികൂടിയത്.

Anchal

മൂന്ന് മണിക്കൂറോളം വിഷ്ണുവിനെ ചോദ്യം ചെയ്തു. ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് വിഷ്ണു സമ്മതിച്ചതായാണ് വിവരം. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ശശിധരക്കുറുപ്പാണ്. രണ്ടാം പ്രതി ആസിഫും. ഇവരുടെ വീടുകളില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. പ്രതികളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് ആസിഫ്.

കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. തലയ്ക്ക് പിന്നിലേറ്റ ക്ഷതം സെറിബല്ലത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കാന്‍ കാരണമായെന്നും തലച്ചോറിലും ശ്വാസകോശത്തിലും നീര്‍ക്കെട്ട് ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രതികള്‍ മണിയെ മര്‍ദ്ദിച്ചതത്രെ. മണി വര്‍ഷങ്ങളായി അഞ്ചലിലാണ് താമസം. ഇയാളെ പലപ്പോഴും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്യുകയുമുണ്ടായിരുന്നുവത്രെ. കഴിഞ്ഞ 24നാണ് ഏറ്റവുമൊടുവില്‍ അക്രമം നടന്നത്. അര മണിക്കൂറോളം മണിയെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവത്രെ.

ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞാഴ്ചയാണ് മണി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പ്രതികള്‍ മുമ്പും ഇതരസംസ്ഥാന തൊഴിലാളികളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.

പശ്ചിമ ബംഗാളിലെ മാര്‍ഡ സ്വദേശിയാണ് മണിക് റോയ്. ഇയാള്‍ അടുത്ത വീട്ടില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതായിരുന്നു കോഴി. എന്നാല്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ശേഷം ഇയാള്‍ ചികില്‍സയിലായിരുന്നു. അതിന് ശേഷം ജോലിക്ക് വരാന്‍ തുടങ്ങി. ഞായറാഴ്ച ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

English summary
Kollam Anchal Lynching case: One more arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X