കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോസാപ്പൂവിന്റെ മുള്ള്! അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി രണ്ടു തവണ കത്തിച്ചു! ജയമോൾ കുടുങ്ങിയത്

കാണാതായ മകനെയോർത്ത് വിങ്ങിപ്പൊട്ടി കരയുന്ന ജയമോളുടെ മുഖമായിരുന്നു നാട്ടുാകരുടെ മനസിലുണ്ടായിരുന്നത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്വന്തം മകനെ കൊന്നു കത്തിച്ച അമ്മ കുടുങ്ങിയത് ഇങ്ങനെ | Oneindia Malayalam

കൊല്ലം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിനാണ് കുരീപ്പള്ളി നിവാസികൾ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നൊന്തുപെറ്റ മകനെ അമ്മ തന്നെ കൊലപ്പെടുത്തി കത്തിച്ചുവെന്ന വാർത്ത കേട്ടവർക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല.

പട്ടുസാരിയുടുത്ത സുന്ദരികൾ! അടുത്തുവന്നാൽ എല്ലാം അടിച്ചുമാറ്റും! സൂക്ഷിക്കണം... പോലീസ് മുന്നറിയിപ്പ്പട്ടുസാരിയുടുത്ത സുന്ദരികൾ! അടുത്തുവന്നാൽ എല്ലാം അടിച്ചുമാറ്റും! സൂക്ഷിക്കണം... പോലീസ് മുന്നറിയിപ്പ്

കൊല്ലത്ത് അമ്മയുടെ ക്രൂരത! 14 വയസുകാരനായ മകനെ കൊന്നു കത്തിച്ചു... കാണാനില്ലെന്ന് പരാതിയും...കൊല്ലത്ത് അമ്മയുടെ ക്രൂരത! 14 വയസുകാരനായ മകനെ കൊന്നു കത്തിച്ചു... കാണാനില്ലെന്ന് പരാതിയും...

കാണാതായ മകനെയോർത്ത് വിങ്ങിപ്പൊട്ടി കരയുന്ന ജയമോളുടെ മുഖമായിരുന്നു നാട്ടുാകരുടെ മനസിലുണ്ടായിരുന്നത്. ജിത്തു ജോണിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് മുന്നിലും ജയമോൾ കടുത്ത സങ്കടത്തോടെയാണ് സംസാരിച്ചിരുന്നത്. എത്രയും പെട്ടെന്ന് മകനെ കണ്ടെത്തണമെന്നും, താൻ ആഹാരം പോലും കഴിച്ചിട്ടില്ലെന്നും ജയമോൾ പറഞ്ഞതോടെ മൊഴിയെടുക്കാനെത്തിയ പോലീസുകാരും വിഷമവൃത്തത്തിലായി. എന്നാൽ പോലീസ് സംഘത്തിന്റെ അതിവിദഗ്ദമായ അന്വേഷണമാണ് ഒരമ്മയുടെ ക്രൂരത വെളിച്ചത്ത്കൊണ്ടുവന്നത്. ജിത്തു ജോബ് വധക്കേസിലെ പോലീസ് അന്വേഷണത്തിലൂടെ...

പോലീസ് സ്റ്റേഷനിൽ...

പോലീസ് സ്റ്റേഷനിൽ...

പഠനാവശ്യത്തിനായി സ്കെയിൽ വാങ്ങാൻ പോയ മകനെ കാണാനില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് ചാത്തന്നൂർ പോലീസിന് ജയമോൾ പരാതി നൽകുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ സ്കെയിൽ വാങ്ങാൻ പോയിട്ട് തിരിച്ചെത്തിയില്ലെന്നും നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു.

 വീട്ടിലെത്തി...

വീട്ടിലെത്തി...

ജിത്തു ജോബിനെ കാണാനില്ലെന്ന പരാതിയിൽ ചാത്തന്നൂർ പോലീസ് ഉടൻതന്നെ അന്വേഷണമാരംഭിച്ചു. എന്നാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് ജിത്തു ജോബിന്റെ വീട്ടിലെത്തി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

ആഹാരം പോലും കഴിച്ചിട്ടില്ലെന്ന്...

ആഹാരം പോലും കഴിച്ചിട്ടില്ലെന്ന്...

മകന്റെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പോലീസ് പലതവണ വീട്ടിലെത്തിയപ്പോഴും ജയമോൾ കടുത്ത സങ്കടത്തോടെയാണ് പ്രതികരിച്ചത്. എത്രയും പെട്ടെന്ന് മകനെ കണ്ടെത്തണമെന്നും, താൻ ആഹാരം പോലും കഴിച്ചിട്ടില്ലെന്നും ജയമോൾ പറഞ്ഞപ്പോൾ പോലീസിനും സംശയമൊന്നും തോന്നിയില്ല.

കഴിഞ്ഞദിവസം...

കഴിഞ്ഞദിവസം...

രണ്ട് ദിവസമായിട്ടും കേസിൽ തുമ്പൊന്നും ലഭിക്കാത്തതിനാൽ ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജയമോളെ വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെയാണ് അവരുടെ കൈയിലെ പൊള്ളലേറ്റ പാട് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ റോസാപ്പൂവിന്റെ മുള്ളുകൊണ്ട പാടാണെന്നായിരുന്നു ജയമോളുടെ പ്രതികരണം.

പൊള്ളിയതെന്ന്...

പൊള്ളിയതെന്ന്...

എന്നാൽ വൈകീട്ടെത്തിയ എസ്ഐയും ഇതേ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ജയമോൾ മാറ്റിപ്പറഞ്ഞു. അടുപ്പ് കത്തിച്ചപ്പോൾ പൊള്ളിയതാണെന്നായിരുന്നു ജയമോൾ എസ്ഐയോട് പറഞ്ഞത്. ഇതോടെ പോലീസിന് സംശയം ശക്തമായി. തുടർന്ന് ഗ്യാസ് അടുപ്പില്ലേ എന്ന ചോദ്യത്തിന് മുന്നിൽ ജയമോൾ ഉരുണ്ടുകളിച്ചത് പോലീസ് ശ്രദ്ധിച്ചിരുന്നു.

കരിയില കത്തിച്ചതെന്ന്...

കരിയില കത്തിച്ചതെന്ന്...

ജയമോളുടെ അസ്വഭാവിക പ്രതികരണം കണ്ട് പോലീസുകാർ വീടും പരിസരവും ശരിക്കും പരിശോധിച്ചു. ഇതിനിടെയാണ് വീടിന്റെ പിൻവശത്ത് തീയിട്ടതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി.

 അടുത്ത പറമ്പിൽ...

അടുത്ത പറമ്പിൽ...

പക്ഷേ, തീയിട്ടതിന് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായി. തുടർന്ന് മതിൽ ചാടി അടുത്ത പറമ്പിലേക്ക് കടന്നപ്പോൾ രണ്ടാമത്തെ ചെരുപ്പും ലഭിച്ചു. ഇതോടെ വീടിന് പിന്നിലെ ഓരാ വഴികളും റബ്ബർ തോട്ടവും ലക്ഷ്യമാക്കി പോലീസ് സംഘം നീങ്ങി.

 കാക്ക വട്ടമിട്ട് പറന്നു...

കാക്ക വട്ടമിട്ട് പറന്നു...

റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ ഇടിഞ്ഞുപൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്ന ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് സംഘം അങ്ങോട്ട് കുതിച്ചു. എന്നാൽ പോലീസ് സംഘം പ്രതീക്ഷിച്ചതിലും ദാരുണമായിരുന്നു ആ കാഴ്ച. ആർക്കും കണ്ടെത്താൻ കഴിയാത്ത വിധം 14കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം.

ഒരു കൂസലുമില്ല...

ഒരു കൂസലുമില്ല...

മൃതദേഹം കണ്ടെത്തിയെങ്കിലും ജയമോൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചില്ല. തുടർന്ന് വീട്ടിലെത്തി മൃതദേഹം കണ്ടെത്തിയ കാര്യമറിയിച്ചു. എന്നാൽ ഇതെല്ലാം കേട്ടിട്ടും ജയമോൾക്ക് കൂസലുണ്ടായിരുന്നില്ല. ഇതോടെയാണ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിന്നിരുന്ന ജയമോളെ വിശദമായി ചോദ്യം ചെയ്തത്.

ഷാൾ ഉപയോഗിച്ചെന്ന്...

ഷാൾ ഉപയോഗിച്ചെന്ന്...

പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോൾ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടു തവണ മകന്റെ മൃതദേഹം കത്തിച്ചെന്ന് പോലീസിനോട് പറഞ്ഞു. നൊന്തുപെറ്റ മകനെ കൊന്ന സംഭവം ഒരു സങ്കടവുമില്ലാതെ വിവരിക്കുന്നത് കേട്ട് പോലീസുകാർ ശരിക്കും ഞെട്ടി.

മണ്ണെണ്ണ കടം വാങ്ങി...

മണ്ണെണ്ണ കടം വാങ്ങി...

മകനെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേർന്ന മതിലിന് സമീപത്ത് വച്ചാണ് ആദ്യം കത്തിച്ചത്. എന്നാൽ ശരിക്കും കത്താത്തതിനാൽ വെള്ളം ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ആവശ്യത്തിന് മണ്ണെണ്ണ ഇല്ലാത്തതിനാൽ അയൽവീട്ടിൽ നിന്ന് മണ്ണെണ്ണ കടംവാങ്ങി.

റബ്ബർ തോട്ടത്തിൽ...

റബ്ബർ തോട്ടത്തിൽ...

പിന്നീട് മകന്റെ മൃതേദഹം തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെവച്ച് മണ്ണെണ്ണ ഒഴിച്ച് വീണ്ടും കത്തിച്ചു. മൃതദേഹം പൂർണ്ണമായും കത്തിതീരുന്നത് വരെ ജയമോൾ അവിടെ നിന്നു. രാത്രി ഏഴര മണിയോടെയാണ് മൃതദേഹം കത്തിതീർന്നത്.

അവിടെ പോയി നോക്കി...

അവിടെ പോയി നോക്കി...

തിങ്കളാഴ്ച രാത്രി മകനെ കൊന്ന് കത്തിച്ച ജയമോൾ തൊട്ടടുത്ത ദിവസങ്ങളിലും ആരുമറിയാതെ റബ്ബർ തോട്ടത്തിൽ പോയിരുന്നു. മൃതദേഹം അവിടെ തന്നെയുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു തോട്ടത്തിൽ പോയിരുന്നത്.

സംശയം തോന്നിയതേയില്ല..

സംശയം തോന്നിയതേയില്ല..

രണ്ട് ദിവസത്തെ ജയയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ലവലേശം സംശയം തോന്നിയിരുന്നില്ല. മകനെ കാണാതായ ദുഖത്തിലിരിക്കുന്ന അമ്മയെ സാന്ത്വനിപ്പിക്കാനായി അയൽവീട്ടുകാരും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മൂകയായിരിക്കുകയായിരുന്നു ജയമോൾ.

അന്തംവിട്ട് നാട്ടുകാർ...

അന്തംവിട്ട് നാട്ടുകാർ...

ജയമോൾ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അറിഞ്ഞതോടെ നാട്ടുകാരും അയൽക്കാരും ശരിക്കും ഞെട്ടി. ഒരമ്മയ്ക്ക് ഇങ്ങനെ ചെയ്യാനാവോ എന്നായിരുന്നു പലരുടെയും സംശയം. അതേസമയം, ജയമോളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

പ്രതീക്ഷയോടെ...

പ്രതീക്ഷയോടെ...

ജയമോൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിനാൽ സംഭവിച്ച കാര്യങ്ങൾ ജയമോൾ തന്നെ തുറന്നുപറയുമെന്നാണ് പോലീസിന്റെയും പ്രതീക്ഷ.

English summary
kollam jithu job murder;police investigation process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X