കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്:കൂടത്തായി കൊലപാത പരമ്പരയില്‍ നിര്‍ണായക നീക്കവുമായി പോലീസ്. തിങ്കളാഴ്ച രാത്രിയോടെ മാരത്തണ്‍ തെളിവെടുപ്പാണ് മുഖ്യപ്രതി ജോളിയുമായി പൊന്നാമറ്റം തറവാടില്‍ പോലീസ് നടത്തിയത്. ജോളിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുപ്പി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?

വൈകീട്ട് ആറ് മണിയോടെയാണ് ആദ്യം അന്വേഷണ സംഘം ജോളിയുമായി പൊന്നാമറ്റം തറവാട്ടില്‍ എത്തിയത്. എന്നാല്‍ തടിച്ച് കൂടിയ നാട്ടുകാരെയും മാധ്യമങ്ങളേയും പോലീസ് 8 മണിയോടെ പറഞ്ഞ് വിട്ടു. പിന്നീടായിരുന്നു രാത്രി 10- ഓടെ നിര്‍ണായകമായ തെളിവെടുപ്പ്.

രാത്രിയോടെ

രാത്രിയോടെ

ആറ് പേരെയും കൊന്ന് തള്ളാന്‍ ഉപയോഗിച്ച സയനൈഡ് കുപ്പി വീട്ടില്‍ തന്നെയുണ്ടെന്ന ജോളിയുടെ ആവര്‍ത്തിച്ചുള്ള മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പൊന്നാമറ്റത്ത് ജോളിയുമായി ആദ്യം തെളിവെടുപ്പിന് എത്തിയത്. അന്വേഷണ സംഘം എത്തിയതോടെ വീടിന് പരിസരത്ത് നാട്ടുകാരും മാധ്യമങ്ങളും തടിച്ച് കൂടി.

Recommended Video

cmsvideo
Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam
നാടകീയ നീക്കം

നാടകീയ നീക്കം

ഇതോടെ നാടകീയമായി മാധ്യമങ്ങളെ അന്വേഷണ സംഘം ഒഴിവാക്കുകയായിരുന്നു. പരിശോധന രണ്ട് ദിവസം തുടുരുമെന്ന് പറഞ്ഞ് എട്ട് മണിയോടെ സംഘം മടങ്ങി. എന്നാല്‍ 10 മണിയോടെ ജോളിയുമായി അന്വേഷണ സംഘം ജോളിയുമായി വീണ്ടും എത്തി. പൊന്നാമറ്റം തറവാട് മുഴുവന്‍ അരിച്ച് പെറുക്കി.

തുണിയില്‍ പൊതിഞ്ഞ നിലയില്‍

തുണിയില്‍ പൊതിഞ്ഞ നിലയില്‍

ടോം തോമസും അന്നമ്മയും മരിച്ച് കിടന്ന സ്ഥലങ്ങള്‍ ജോളി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. ഇതിനിടെയാണ് നിര്‍ണായകമായ കുപ്പി കണ്ടെടുക്കുന്നത്. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയിലായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുപ്പി കണ്ടെത്തിയത്.

സയനൈഡോ?

സയനൈഡോ?

ജോളി തന്നെയായിരുന്നു അന്വേഷണ സംഘത്തിന് ഇത് എടുത്ത് നല്‍കിയത്. തുടര്‍ന്ന് അന്വേഷണ സംഘം ഒരു മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തു. അതേസമയം കണ്ടെടുത്ത കുപ്പിയില്‍ സയനൈഡ് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

ആത്മഹത്യ ചെയ്യാന്‍

ആത്മഹത്യ ചെയ്യാന്‍

ഇതിനിടെ പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.

വിഷമം ഒന്ന് മാത്രം

വിഷമം ഒന്ന് മാത്രം

അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്‍റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്.

കുറ്റസമ്മതം

കുറ്റസമ്മതം

ഗത്യന്തരം ഇല്ലാതെ വന്നാല്‍ കൈയ്യില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി.അതേസമയം തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ച ജോളി തെളിവുകള്‍ നിരത്തിയതോടെ ആറ് കൊലകളും താന്‍ തന്നെയാണ് നടത്തിയതെന്ന് അന്വേഷണ സംഘത്തോട് സമ്മതിക്കുകയായിരുന്നു.

10 മണിക്കൂര്‍ ചോദ്യം ചെയ്തു

10 മണിക്കൂര്‍ ചോദ്യം ചെയ്തു

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും പോലീസ് ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെയോടെയാണ് ഇരുവരും വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജോളിയേയും ഇവിടെ എത്തിച്ചു.

ഒരുമിച്ചും അല്ലാതെയും

ഒരുമിച്ചും അല്ലാതെയും

രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിയോളം നീണ്ടു. ആദ്യം മൂന്ന് പേരേയും ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്തത്. പിന്നീട് മൂന്ന് പേരേയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്തു. ഷാജുവിനേയും സഖറിയേയും ഇരുത്തിയും ചോദ്യം ചെയ്തിരുന്നു.

മൊഴികളില്‍ വൈരുധ്യം

മൊഴികളില്‍ വൈരുധ്യം

ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയോടെ പോലീസ് മൂന്ന് പേരെയും തുടര്‍ന്നും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയായിരുന്നു.

ജോളിയുടെ മൊഴി

ജോളിയുടെ മൊഴി

ടോം തോമസിനേയും അന്നമ്മ തോമസിനേയും കൊലപ്പെടുത്തിയത് ഷാജുവിന് അറിയാം എന്നായിരുന്നു ജോളിയുടെ മൊഴി. ഇത് പോലീസ് പരിശോധിച്ചു. ഷാജുവുമായി സിലി മരിക്കുന്നതിന് മുന്‍പ് തന്നെ സ്നേഹത്തിലായിരുന്നുവെന്നും സിലിയെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ഷാജുവിന് അറിയാമെന്നുമായിരുന്നു ജോളി പോലീസിന് നേരത്തേ മൊഴി നല്‍കിയത്.

അരിഷ്ടമല്ല, ആട്ടിന്‍ സൂപ്പ്, ജോളിയുടെ തന്ത്രപരമായ നീക്കം.. നടുക്കം, വെളിപ്പെടുത്തല്‍

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍

English summary
Koodathai murder; cyanide bottle found from Ponnamattam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X