• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോളിയെ കാണാൻ ആ വിട്ടിൽ ഇടക്കിടെ വരുന്നതാര്? വന്നിരുന്നത് ടോം ജോസ് വീട്ടിലില്ലാത്ത സമയങ്ങളിൽ!!

കോഴിക്കോട്: കൂടത്താലയിയിലെ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു. കഴിഞ്ഞ ദിവസം മരിച്ച റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ വെളിപ്പെടുത്തലാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. അന്നമ്മയുടെ മരണ ശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ടോം തോമസ് വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ജോളിയെ കാണാൻ പൊന്നാമറ്റം വീട്ടിൽ ഇടക്കിടെ ഒരു സന്ദർശകൻ വരാറുണ്ടെന്നാണ് റോയ് തോമസിന്റെ സഹോദരൻ വെളിപ്പെടത്തിയിരിക്കുന്നത്.

ആ സന്ദർശകന് വേണ്ടിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ഇയാൾ വരുന്നതിനെ ടോം തോമസ് എതിർത്തിരുന്നുവെങ്കിലും റോയ് തോമസ് എതിർത്തിരുന്നില്ലെന്ന് റെഞ്ചി പറയുന്നു. മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നുവെന്നും സഹോദരി റെഞ്ചി തോമസ് പറയുന്നു. താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയിയെന്നും റെഞ്ചി പറഞ്ഞു.

cmsvideo
  Jolly Koodathai : വെളിപ്പെടുത്തലുമായി ജോളിയുടെ മകന്‍ റോമോ | Oneindia Malayalam
  റോയി മാനസികമായി തളർന്നിരുന്നു

  റോയി മാനസികമായി തളർന്നിരുന്നു

  അമ്മ മരിച്ച ശേഷം റോയി മാനസികമായി തകർന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞതെന്നും റെഞ്ചി കഴിഞ്‍ ദിവസം വംളിപ്പപടുത്തിയിരുന്നു. അച്ഛനും സഹോദരനും മരിക്കുമ്പോൾ താൻ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരൻ റോജോയും സ്വത്ത് കൈക്കലാക്കാൻ വേണ്ടി കേസ് നൽകിയതായി ആരോപണം ഉയർന്നിരുന്നുവെന്ന കാര്യവും വെളിപ്പെടുത്തിയിരുന്നു.

  ഒസ്യത്ത് വ്യാജം

  ഒസ്യത്ത് വ്യാജം

  ഒസ്യത്ത് വ്യാജമാണെന്നും തിരുത്തൽ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോൾ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചെന്ന് സംശയിക്കുന്നു. 2008ൽ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതിൽ മുപ്പത്തിമൂന്നേ മുക്കാൽ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നൽകിയിരുന്നു. വായിച്ചപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ലെന്ന കാര്യവും റെഞ്ചി വെളിപ്പെടുത്തിരുന്നു.

  ജയിലിൽ പ്രത്യേക നിരീക്ഷണം

  ജയിലിൽ പ്രത്യേക നിരീക്ഷണം

  അതേസമയം അറസ്റ്റിലായ ജോളിയമ്മ ജോസഫ് എന്ന ജോളി ജില്ല ജയിൽ പ്രത്യേക നിരീക്ഷണത്തിലാണ് കഴിയുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ജോളിക്ക് ആദിയ ദിനം ജയിൽ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. മാനസികമായി തളരുകയും ഇടയ്ക്ക് അലറി കരഞ്ഞിരുന്നുവെന്നും ജയിൽ ജീവനക്കാർ പറയുന്നു. ആറ് കൊലപാതകം നടത്തിയ ശേഷം ജോളി ആത്മഹത്യക്ക് ശ്രമിച്ചതിനാൽ, ജയിലിനകത്തും അത്തരത്തിലുള്ള ശ്രമങ്ങൾ നടത്താതിരിക്കാനുള്ള മുൻ കരുതലുകൾ ജയിൽ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

  ജോളിയെ കസ്റ്റഡിയിൽ വാങ്ങും

  ജോളിയെ കസ്റ്റഡിയിൽ വാങ്ങും

  ജോളിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ബുധനാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയ് തോമസ് മരിച്ച സംഭവത്തിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. മറ്റ് അഞ്ച് കേസുകളിൽകൂടി പ്രതികളെ പിടികൂടാനുണ്ട്. അതിനാണ് ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒസ്യത്തിൽ ഒപ്പിട്ടവർക്ക് നേട്ടമുണ്ടായോ എന്ന് വിശദമായി അന്വേഷണസംഘം പരിശോധിക്കുന്നത്.

  പ്രതിപ്പട്ടികയിൽ കൂടുതൽ പേർ...?

  പ്രതിപ്പട്ടികയിൽ കൂടുതൽ പേർ...?

  ജോളിയുമായി പല ഘട്ടങ്ങളിൽ ഫോൺ വഴിയും, അല്ലാതെയും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതി പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെടാനാണ് സാധ്യത എന്നാണ് സൂചന. ഒസ്യത്തിൽ ഒപ്പിട്ടവർക്ക് നേട്ടമുണ്ടായോ എന്നും ഭൂമി ഇടപാടിൽ കൂടുതൽ പേരുടെ പങ്കും അന്വേഷിക്കും. അതേസമയം കൂടത്തായിയിലെ മൂന്ന് പ്രദേശിക നേതാക്കളെ അടുത്ത ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൂടാതെ ജോളിയുടെ ഒരു വർഷത്തെ ഫോൺ കോളിന്റെ വിശദാശങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ ഏഴ് പേരെയും ചോദ്യം ചെയ്യും. ഇതിന് പുറമെ എൻഐടി ക്യാംപസിൽ എത്തി അന്വേഷണ സംഘം പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  English summary
  Koodathayi murder; New revelations in the case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more