അയ്യോ കളക്ടർ ബ്രോ പോവല്ലെ..ആരാധകർ വിഷമത്തിൽ ; സ്ഥലം മാറ്റത്തിന് പിന്നിൽ ഘടകകക്ഷി മന്ത്രിയോ ?

  • By: മരിയ
Subscribe to Oneindia Malayalam

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട കളക്ടര്‍ ജില്ലയില്‍ നിന്ന് പോവുകയാണ്. കളക്ടര്‍ എന്‍ പ്രശാന്തിന് സ്ഥലം മാറ്റമായി. എന്നാല്‍ എങ്ങോട്ടാണ് സ്ഥലം മാറ്റിയതെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കിയിട്ടില്ല.

നട്ടെല്ലുള്ള കലക്ടര്‍ പോകുന്നതിന്റെ വിഷമത്തിലാണ് ചിലരെല്ലാം. കളക്ടര്‍ ബ്രോ എന്നാണ് എന്‍ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. 

ജനപ്രിയ പദ്ധതികൾ

ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട്, സവാരി ഗിരി ഗിരി തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ എന്‍ പ്രശാന്ത് ഐഎഎസ്സിനെ പ്രശസ്തനാക്കിയിരുന്നു. അന്തര്‍ദേശിയ മാധ്യമങ്ങളില്‍ അടക്കം ഇവ വാര്‍ത്ത ആയിരുന്നു.

ഓപ്പറേഷന്‍ സുലൈമാനി

കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് എന്‍ പ്രശാന്ത് ഐഎഎസ് നടപ്പാക്കിയ പദ്ധതി ആണ് ഇത്. ഹോട്ടലുകളില്‍ പാഴാകുന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി ആണ് ഇത്.

സവാരി ഗിരി ഗിരി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങല്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി ആണ് ഇത്. സ്വകാര്യ ബസ്സുകളുടെ മത്സരം ഓട്ടം സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അറിയിക്കാനും സൗകര്യം ഉണ്ടായിരുന്നു.

കംപാഷനേറ്റ് കോഴിക്കോട്

സേവന പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പദ്ധതി ഈണ് ഇത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളയെും അഗതി മന്ദിരത്തിലെ വൃദ്ധരേയും പരിചരിക്കാന്‍ യുവാക്കളുടെ വലിയ ഒരു സംഘം തന്നെ മുന്നോട്ട് വന്നിരുന്നു.

സ്ഥലം മാറ്റത്തിന് പിന്നില്‍

കളക്ടർ മാധ്യമങ്ങളുമായി നിരന്തരം ഉടക്കുന്നതും, ഫോൺ ചെയ്താൽ എടുക്കാത്തതും, ജനപ്രതിനിധികളെ വെറുപ്പിച്ചതുമാണ് സ്ഥലം മാറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് ഉണ്ട്. ഈ വിവരങ്ങൾ ജില്ലയിലെ ഒരു മന്ത്രിയെ ധരിപ്പിച്ചിരുന്നത്രേ, ഇതാണ് സ്ഥലം മാറ്റത്തിന് വഴിവെച്ചത്(?)

കളക്ടർക്കായി

ചിലരെല്ലാം കളക്ടർ ബ്രോ സ്ഥലം മാറി പോകുന്നതിന്റെ വിഷമത്തിൽ ആണ്. അമിതാഭ് കാന്ത്, ഡോ. പിബി സലിം തുടങ്ങിയ പ്രഗത്ഭരായ ഐഎഎസ് ഓഫീസർമാരെ കണ്ടിട്ടുള്ള കോഴിക്കോടിന് പബ്ലിസിറ്റിയിൽ മാത്രം താൽപര്യം ഉള്ള ഒരു ഉദ്യോഗസ്ഥനെ വേണ്ട എന്നാണ് ചിലരുടെ അഭിപ്രായം.

English summary
Collecter Bro transferred from Kozhikode, What Social media says about that.
Please Wait while comments are loading...