കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുളംകോരിയാല്‍' ബിരിയാണി കിട്ടുമോ...? കളക്ടര്‍ ബ്രോ വാങ്ങിത്തരും!!!

Google Oneindia Malayalam News

കോഴിക്കോട്: വ്യത്യസ്തവും ജനകീയവും ആയ പദ്ധതികള്‍ കൊണ്ട് കോഴിക്കോട്ടെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ജില്ലാ കളക്ടര്‍ ആണ് പ്രശാന്ത് നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കളക്ടറെ 'കളക്ടര്‍ ബ്രോ' എന്നാണ് ഇപ്പോള്‍ എല്ലാവരും സ്‌നേഹത്തോടെ വിളിയ്ക്കുന്നത്.

കോഴിക്കോട്ടെ സന്നദ്ധ സംഘടനകളോടും യുവജന സംഘടനകളോടും കളക്ടര്‍ബ്രോ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 'കുളം കോരാനാണ്'. എന്നാല്‍ മോശം അര്‍ത്ഥത്തിലല്ലെന്ന് മാത്രം.

ജില്ലയിലെ ചിറകളോ, കുളംങ്ങളോ കോരി വൃത്തിയാക്കിത്തരികയാണെങ്കില്‍ ബിരിയാണി വാങ്ങിത്തരാം എന്നാണ് കളക്ടര്‍ ബ്രോയുടെ 'ഓഫര്‍'

പ്രിയങ്കരനായ കളക്ടര്‍ ബ്രോ

പ്രിയങ്കരനായ കളക്ടര്‍ ബ്രോ

കോഴിക്കോട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ് പ്രശാന്ത് നായര്‍ എന്ന ജില്ലാ കളക്ടര്‍. സവാരി ഗിരിഗിരിയ്ക്ക് ശേഷം പുത്തന്‍ പദ്ധതിയുമായാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നത്.

കുളംകോരിയാല്‍ ബിരിയാണി

കുളംകോരിയാല്‍ ബിരിയാണി

നല്ലോണം കുളം കോരിയാല്‍ ബിരിയാണി വാങ്ങിത്തരാം എന്നാണ് കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേട്ടപ്പോള്‍ ഞെട്ടിയോ... കൂടുതല്‍ അറിഞ്ഞാല്‍ ആ ഞെട്ടല്‍ മാറിക്കോളും.

വെറുതേയല്ല

വെറുതേയല്ല

ജലസമ്പത്ത് സംരക്ഷിയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലാ കളക്ടറുടെ പുതിയ നീക്കം. 'കുളംകോരുന്നവര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാന്‍' വരള്‍ച്ചാ പ്രതിരോധ ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാകുമെന്നാണ് കളക്ടര്‍ ബ്രോ പറയുന്നത്.

കുളം, ചിറ സംരക്ഷണം

കുളം, ചിറ സംരക്ഷണം

കുടിവെള്ള പദ്ധതിയ്ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനും ആയി അനുവദിച്ച ഫണ്ടില്‍ നിന്ന്, ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകരുടെ ഭക്ഷണത്തിനും യാത്രയ്ക്കും പണം അനുവദിയ്ക്കാന്‍ വകുപ്പുണ്ടെന്നാണ് കളക്ടര്‍ പറയുന്നത്.

കൂടുതല്‍ മെച്ചം

കൂടുതല്‍ മെച്ചം

പ്രദേശത്തെ 100 ല്‍ അധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കുളമോ ചിറയോ ആണെങ്കില്‍ വൃത്തിയാക്കുന്നതിന് അമ്പതിനായിരം രൂപ വരെ അനുവദിയ്ക്കും. പമ്പ് വാടകയ്‌ക്കെടുത്തും 'കുളം കോരാം'.

താത്പര്യമുള്ളവര്‍ ബന്ധപ്പെടൂ...

താത്പര്യമുള്ളവര്‍ ബന്ധപ്പെടൂ...

താത്പര്യമുളള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റെസിഡന്റ് അസോസിയേഷനുകളോ ഉണ്ടെങ്കില്‍ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.

ബിരിയാണി സര്‍ക്കാര്‍ വക!!!

ബിരിയാണി സര്‍ക്കാര്‍ വക!!!

നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം. അധ്വാനം നിങ്ങളുടേത്, ബിരിയാണി സര്‍ക്കാരിന്റെ വക. എന്താ, ഒരുകൈ നോക്കുന്നോ- ഇത്രയും ചോദിച്ചുകൊണ്ടാണ് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

ഇതാണ് പോസ്റ്റ്

ഇതാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

കുളംകാണിച്ച് പോകണ്ട

കുളംകാണിച്ച് പോകണ്ട

കുളവും കിണറും ചൂണ്ടിക്കാണിച്ച്‌ ഈ ത്രെഡിൽ നിന്ന് മുങ്ങാമെന്ന് ആരും കരുതണ്ട. വന്ന് വൃത്തിയാക്കീട്ട്‌ ബിരിയാണീം തിന്ന് സുലൈമാനീം കുടിച്ച്‌ പോയാമതി. ( പിന്നെ, ബരുന്ന ബയിക്ക്‌ കുടിച്ചൂന്ന് ആരും പറയണ്ട)- പോസ്റ്റിന് താഴെ കളക്ടര്‍ ഇട്ട കമന്‍റ് ഇതാണ്!!!

English summary
Kozhikode District Collector's new project to conserve water resources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X