കപ്പിലേക്ക് ഒരുപടി കൂടി അടുത്തു, ലീഡുയര്‍ത്തി കോഴിക്കോട്

  • Written By: Vaisakhan
Subscribe to Oneindia Malayalam

തൃശൂര്‍: കപ്പിനും ചുണ്ടിനുമിടയില്‍ രണ്ട് ദിവസം മാത്രമാണ് ഇനി കോഴിക്കോടിന് ശേഷിക്കുന്നത്. രണ്ടാം ദിനത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നേറിയ കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ മുഖ്യ എതിരാളിയായ പാലക്കാടിനേക്കാളും ആറു പോയിന്റ് മുന്നിലാണ്. 660 പോയിന്റാണ് കോഴിക്കോടിനുള്ളത്. പാലക്കാടിന് 654 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍ ആതിഥേയരായ തൃശൂരിനെ പിന്തള്ളി കണ്ണൂര്‍ മുന്നിലെത്തിയതും മൂന്നാം ദിനത്തിലെ പ്രധാന ആകര്‍ഷണമായി.

1

ലീഡ് നേടിയെങ്കിലും കോഴിക്കോടിന്റെ നില അത്ര ഭദ്രമല്ല.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 297 പോയിന്റോടെ പാലക്കാടാണ് മുന്നില്‍. കോഴിക്കോടിന് 293 പോയിന്റാണുള്ളത്. കണ്ണൂരിന് 289 പോയിന്റും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 367 പോയിന്റുമായി ബഹുദുരം മുന്നിലാണ് കോഴിക്കോട്. രണ്ടാമതുള്ള പാലക്കാടിന് 357 പോയിന്റ് മാത്രമാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക്കിലും സംസ്‌കൃതത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

മൂന്നാം ദിനം മത്സരങ്ങളേക്കാള്‍ ശ്രദ്ധ പിടിച്ച് പറ്റിയത് അപ്പീലുകളായിരുന്നു. വ്യാജ അപ്പീലുകളാണ് ഇവയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. ബാലാവകാശ കമ്മിഷന്റെ അനുമതിയോടെയുള്ള അപ്പീലുകളാണ് ഇതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരും വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജ അപ്പീലുകാര്‍ ഉടന്‍ തന്നെ കുടുങ്ങിയേക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വ്യാജ അപ്പീലുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാം ദിനത്തിലെ മത്സരങ്ങളില്‍ നങ്ങ്യാര്‍കൂത്തും വഞ്ചിപ്പാട്ടും മികച്ചുനിന്നപ്പോള്‍ വയലിന്‍ ഈണങ്ങള്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ കഥകളി സംഗീതം വട്ടപ്പാട്ട് മാര്‍ഗംകളി ചെണ്ടമേളം കൂടിയാട്ടം എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kozhikode leading in third day of 58th kerala state kalolsavam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്