കോഴിക്കോട്ടെ ലിറ്റററി ഫെസ്റ്റ് എഴുത്തുകാരുടെ അസഹിഷ്ണുതയുടെ തെളിവെന്ന് തപസ്യ

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: എഴുത്തുകാരില്‍ അസഹിഷ്ണുക്കള്‍ പെരുകുന്നതിന്റെ തെളിവാണ് ലിറ്റററി ഫെസ്റ്റ് നടത്തിപ്പുകാരുടെ നിലപാടെന്ന് തപസ്യ കലാസാഹിത്യ വേദി. തങ്ങള്‍ നടത്തുന്ന അസത്യപ്രചാരണത്തിന് മാധ്യമങ്ങളടക്കമുള്ളവര്‍ കുട പിടിച്ചുകൊള്ളണമെന്ന ധാര്‍ഷ്ട്യമാണ് അവരുടെതെന്നും തപസ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വസുന്ധര രാജ സ്വേച്ഛാധിപതി... മാറ്റിയില്ലേങ്കില്‍ ബിജെപി തകരുമെന്നപം പ്രവര്‍ത്തകര്‍

കേന്ദ്രസര്‍ക്കാരിന്റെയടക്കം ഫണ്ട് സ്വീകരിച്ചാണ് ഇവര്‍ ഭരണകൂടത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കള്ളം പറയുന്നതും പ്രചരിപ്പിക്കുന്നതുമാണ് കലാപ്രവര്‍ത്തനം എന്നത് അപകടകരമാണ്. തങ്ങള്‍ പറയുന്നതാണ് ശരിയെന്നും അതിനെ ചോദ്യം ചെയ്യാന്‍ ഇടയുള്ളവരെ ചാനലുകളില്‍പ്പോലും അടുപ്പിക്കരുതെന്നും മറ്റും സാഹിത്യകാരന്റെ കുപ്പായാത്തിനുള്ളില്‍നിന്ന് ആരെങ്കിലും വിളിച്ചുപറയുന്നുവെങ്കില്‍ അത് കേരളത്തിന്റെ സര്‍ഗാത്മക സംഘടനാ പാരമ്പര്യത്തിന് വന്നുചേര്‍ന്ന പുഴുക്കുത്താണ്.

kerala

സംവാദത്തിന്റെ ശ്രേഷ്ഠമായ തലമുള്ളതാണ് മലയാള സാഹിത്യം. എന്നാല്‍, ഇവര്‍ സംവാദത്തെ ഭയക്കുന്നു. അസഹിഷ്ണുത എന്ന് മുറവിളികൂട്ടുകയും അതേസമയം സ്വയം അസിഹ്ഷ്ണുക്കള്‍ ആവുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. രാഷ്ട്രീയ മേലാളന്‍മാരുടെ ദാസ്യവേലയ്ക്കായി ഇത്തരം തരംതാണ ഇടപെടലുകള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പിജി ഹരിദാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

English summary
kozhikode literary fest is the proof of writers intolerance

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്