Get Updates
Get notified of breaking news, exclusive insights, and must-see stories!

51 പോര, അംഗങ്ങളെ കൂട്ടണം..കെപിസിസി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ കൂട്ടപ്പൊരിച്ചിൽ

തിരുവനന്തപുരം; ഈ മാസം അവസാനത്തോടെ കെപിസിസി പുനഃസംഘടന നടപടികൾ പൂർത്തിയാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ഭാരവാഹി നിയമനം സംബന്ധിച്ച ചർച്ചകളും ആരംഭിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ പ്രതിസന്ധി പുനഃസംഘടന ചർച്ചകൾക്ക് തടസം തീർത്തിരിക്കുകയാണ്. പുതിയ കെപിസിസി നേതൃത്വം ഏകപക്ഷീയമായി തിരുമാനങ്ങൾ എടുക്കുന്നുവെന്ന ആക്ഷേപമാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്. ഇതോട തിരക്കിട്ട് പട്ടിക തയ്യാറാക്കാൻ നേതൃത്വം മുതിർന്നേക്കില്ലെന്നാണ് വിവരം.

1

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയായിരുന്നു ഉയർന്നത്. മതിയായ ചർച്ചകൾ നടത്താതെ സ്വന്തം ഇഷ്ടക്കാരെ പട്ടികയിൽ തള്ളിക്കയറ്റിയെന്ന വിമർശനമായിരുന്നു മുതിർന്ന നേതാക്കൾ ഉയർത്തിയത്. ഇതോടെയാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ മുതിർന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് പുനഃസംഘടന നടപടികളിലേക്ക് കെപിസിസി നേതൃത്വം കടന്നത്. ഗ്രൂപ്പ് മാനേജർമാരായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് വട്ട ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ഇരവരേയും മെരുക്കിയപ്പോൾ മുൻ കെപിസിസി അധ്യക്ഷൻമാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

2

പുതിയ നേതൃത്വം തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്നായിരുന്നു ഇരുവരുടേയും വിമർശനം. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ച് വിഎം സുധീരൻ രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും എഐസിസി അംഗത്വവും രാജിവെച്ചു. രൂക്ഷ വിമർശനമായിരുന്നു സുധീകരൻ കെപിസിസി നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. മാത്രമല്ല കേരളത്തിലെ സംഘടനന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ എഐസിസിയും തയ്യാറാവുന്നില്ലെന്നും സുധീരൻ വിമർശിച്ചിരുന്ന്നു.
മുല്ലപ്പള്ളിയും മാധ്യമങ്ങൾക്ക് മുൻപിൽ കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊട്ടിത്തെറിച്ചു. അതേസമയം മുതിർന്ന നേതാക്കളുടെ നടപടി നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. ഇതോടെ ഹൈക്കമാന്റും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

3

നേതാക്കളുമായെല്ലാം പരമാവധി ചർച്ച നടത്തി അഭിപ്രായങ്ങൾ തേടി മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് ഹൈക്കമാന്റ് നിർദ്ദേശം.സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സംസ്ഥാനത്തെ സംഘടന പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ സുധീരനുമായും മുല്ലപ്പള്ളിയുമായും താരിഖ് ചർച്ച നടത്തിയിരുന്നു. താരിഖ് അൻവർ നടത്തിയ ചർച്ചയിൽ നേതൃത്വുമായി പല പ്രധാനനേതാക്കൾക്കും അനൈക്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാതെ മുന്നോട്ട് പോയാൽ ഡിസിസി പട്ടിക പ്രഖ്യാപിച്ചപ്പോൾ നേരിടേണ്ടി വന്ന അതേ പ്രതിസന്ധി ഉണ്ടാകുമെന്നാണ് അൻവർ നൽകുന്ന മുന്നറിയിപ്പ്. മുതിർന്ന നേതാക്കൾക്കിടയിൽ ആശയവിനിമയത്തിന്റെ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാതെ പുനഃസംഘടന നടപടകൾ എളുപ്പമാകില്ലെന്നും താരിഖ് അൻവർ പറയുന്നു. പാർട്ടി നേതൃത്വത്തിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നത് സംഘടനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

4

എന്നാൽ ആധിപത്യം നഷ്ടപ്പെടുമെന്ന നേതാക്കളുടെ ആശങ്കകളാണ് ഇപ്പോഴത്തെ സമ്മർദ്ദ തന്ത്രങ്ങൾക്ക് കാരണമെന്നും അത് കാര്യമാക്കേണ്ടതില്ലെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചാലേ പുതിയ നേതൃത്വത്തിന്റെ ആശയങ്ങളും നേതൃശേഷിയും പ്രയോഗത്തിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും ഇക്കൂട്ടർ ചൂമഅടിക്കാട്ടുന്നു. താരിഖ് അൻവർ കൂടി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ തുടർ നടപടികളിൽ ഹൈക്കമാന്റ് തിരുമാനമെടുത്തേക്കുക. അതിനിടെ കെപിസിസി പുനഃസംഘടന സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

5

ജംബോ പട്ടിക വേണ്ടെന്ന കെ സുധാകരന്റെ നിർദ്ദേശം അംഗീകരിക്കപ്പെട്ടെങ്കിലും ഭാരവാഹികളുടെ എണ്ണം 51 ലേക്ക് ചുരിക്കിയതിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. 250 ഓളം അംഗങ്ങളുള്ള ഭാരവാഹി പട്ടിക 51 ലേക്ക് ചുരുങ്ങുമ്പോൾ പലർക്കും അവസരം നഷ്ടമാകും. ഇത് കൂടാതെ പുതിയ മാനദണ്ഡങ്ങൾ കൂടി നടപ്പാക്കുന്നതോടെ പ്രബലർ ഉൾപ്പെടെയുള്ളവർ പട്ടികയ്ക്ക് പുറത്താകും.
5 വർഷം പിന്നിട്ട ജനറൽ സെക്രട്ടറിമാർ ആയിരുന്നവർ ഒഴിയേണ്ടി വരും. മുൻ ഡിസിസി അധ്യക്ഷൻമാർക്കും അവസരം ലഭിക്കില്ല,മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നുമാണ് നിർദ്ദേശങ്ങൾ. എന്നാൽ നിലവിലെ കെപസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ളവർ ഒന്നിലധികം സ്ഥാനം വഹിക്കുന്നവരാണെന്നാണ് നേതാക്കൾ എതിർപ്പുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. കെപിസിസി അധ്യക്ഷൻ എംപിയാണ്. വർക്കിംഗ് പ്രസിഡന്റുമാരായ ടി സിദ്ധിഖും കൊടിക്കുന്നിൽ സുരേഷും പിടി തോമസുമെല്ലാം ജനപ്രതിനിധികൾ തന്നെ.

6

15 ജനറൽസെക്രട്ടറിമാരേയും 3 വൈസ് പ്രസിഡന്റുമാരേയും 1 ട്രഷററേയുമാണ് ഭാരവാഹികളായി ഇനി തിരഞ്ഞെടുക്കേണ്ടത്.കൂടുതൽ പേരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം എന്നാണ് എതിർപ്പ് ഉയർത്തുന്നവരുടെ ആവശ്യം. സമ്മർദ്ദ തന്ത്രമെന്ന നിലയിൽ നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ പരാമവധി അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. അതിന്റെ ആദ്യപടിയായി മുല്ലപ്പള്ളിയേയും വിഎം സുധീരനേയും അനുനയിപ്പിക്കാനാണ് നീക്കം.നിയമനസഭ സമ്മേളനം ഒക്ടോബർ നാലിനാണ് ആരംഭിക്കുന്നത്. അതിനാൽ എംഎൽഎമാർ അന്ന് മുതൽ തലസ്ഥാനത്ത് ഉണ്ടാകും. ഈ സാഹചര്യം മുതലെടുത്ത് നേതാക്കളുമായി ചർച്ച നടത്താനും കെപിസിസി നേതൃത്വം ആലോചിക്കുന്നുണ്ട്. ഗ്രൂപ്പ് നേതൃത്വം നൽകിയ പട്ടികയും ഈ ഘട്ടത്തിൽ ചർച്ചയാകും. ഗ്രൂപ്പ് അതീതമായുള്ള പേരുകളും ചർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
    7

    അതിനിടെ ഇന്ന് കോഴിക്കോട് എത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ ഗാന്ധി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ,വർക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധിഖ് എന്നിവർ ചേർന്നായിരുന്നു രാഹുലിനെ സ്വീകരിച്ചത്. അതേസമയം കൂടിക്കാഴ്ചയിൽ സുധീരന്റേയും മുല്ലപ്പള്ളിയുടേയും പ്രതിഷേധങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തെന്നാണ് വിവരം. നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന നിർദ്ദേശമാണ് രാഹുൽ നൽകിയതെന്നാണ് വിവരം. അതേസമയം കെ പി സി സി നേതൃത്വത്തിനെതിരെ കൂടുതൽ പേർ പരാതികൾ ഉയർത്തിയാൽ ഹൈക്കമാന്റ് കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+