• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

40 ദിവസം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോടും കന്യാസ്ത്രീയോടും ചോദിച്ചത് ഒന്നല്ലേ; കെ ആര്‍ മീര

  • By Aami Madhu

അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളനുഭവിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങൾ വാക്കുകൾക്കതീതമാണ്. തുറന്നു പറച്ചിലേകിയ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും നേരിടാത്തവർ നന്നേ വിരളവും.

ജലന്ധര്‍ ബിഷപ്പിന്‍റെ ക്രൂരപീഡനങ്ങളെ അതിജീവിച്ച് നിയമവഴിയിലൂടെ സഞ്ചരിച്ച് നീതിയ ഉറപ്പാക്കിയ കന്യാസ്ത്രീക്കും നേരിടേണ്ടി വന്നത് ഇതേ അനുഭവങ്ങളാണ്. പീഡനത്തിന് ഇരയാകുന്നവരോട് സമൂഹം ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഇത്രയും കാലം പീഡനം മറച്ചുവെച്ചതെന്ന്. കന്യാസ്ത്രീയോടും ഇതേ ചോദ്യം ചോദിച്ച പലരുമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കുകയായണ് എഴുത്തുകാരി കെആര്‍ മീര. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

 എന്തുകൊണ്ട്

എന്തുകൊണ്ട്

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിക്കെതിരെ ആദ്യം രംഗത്തെത്തിയത് എംഎല്‍എ പിസി ജോര്‍ജ്ജായിരുന്നു. 12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് 13 ാം തവണ മാത്രം പരാതിപ്പെട്ടു എന്നായിരുന്നു ജോര്‍ജ്ജ് ചോദിച്ചത്.

 വിമര്‍ശനം

വിമര്‍ശനം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീയുടെ കന്യാകാത്വ പരിശോധന നടത്തണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് കന്യാസ്ത്രീയെ അധിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളുടെ മുനയൊടിക്കുകയാണ് എഴുത്തുകാരി കെആര്‍ മീര.കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

 യാദൃച്ഛികതയല്ല

യാദൃച്ഛികതയല്ല

അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നും അതിക്രമം ആരോപിക്കപ്പെട്ടയാളോടൊപ്പമുള്ള ഫോട്ടോകളില്‍ എന്തുകൊണ്ടു പൊട്ടിക്കരഞ്ഞില്ല എന്നുമുള്ള ചോദ്യങ്ങള്‍ തന്നെയാണ് പതിനാറാം വയസ്സില്‍ നാല്‍പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടു ചോദിക്കപ്പെട്ടതും എന്നതു യാദൃച്ഛികതയല്ല.

 മഠത്തിനുള്ളിലാണ്

മഠത്തിനുള്ളിലാണ്

കാരണം, 15-16 വയസ്സാണ് മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം.

പരമാവധി പതിനെട്ടു വയസ്സ്. നിയമപരമായി, വെറും ബാലിക. അതിനുശേഷം അവളുടെ ജീവിതം മഠത്തിനുള്ളിലാണ്.

 സ്വഭാവരൂപീകരണം

സ്വഭാവരൂപീകരണം

അതിനും എത്രയോ മുമ്പ്, മാമ്മോദീസാ ചടങ്ങു മുതല്‍തന്നെ, അവളുടെ വിദ്യാഭ്യാസം മുഴുവന്‍ മുതിര്‍ന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേല്‍നോട്ടത്തിലാണ്.

അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.

 പാപം

പാപം

അവള്‍ പുറംലോകത്തോട് ഇടപഴകുന്നതും സഞ്ചരിക്കുന്നതും എന്തിന് ചിന്തിക്കുന്നതു പോലും അവരുടെ നിയന്ത്രണത്തിലാണ്.മഠത്തില്‍ ചേര്‍ന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട്- അനുസരണക്കേട് പാപമാണ് എന്നാണ്.

 ബാധ്യത

ബാധ്യത

അതുകൊണ്ട്,അവളുടെ നിയമബോധം ശരിയല്ലെങ്കില്‍, അവളുടെ സ്വാതന്ത്ര്യബോധം പൂര്‍ണമല്ലെങ്കില്‍,അവള്‍ക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കില്‍,

പീഡിപ്പിച്ചയാളാണെങ്കിലും ഇടയനോടൊപ്പം നില്‍ക്കുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ വിധേയത്വം പ്രകടിപ്പിക്കാതിരിക്കാന്‍ ആത്മബലമില്ലെങ്കില്‍ അതിന് അവളെ പ്രാപ്തയാക്കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഭയ്ക്കും പിതാക്കന്‍മാര്‍ക്കുമാണു ബാധ്യത.

 മദര്‍ എലീശ്വ

മദര്‍ എലീശ്വ

കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിവാഹിതയും അമ്മയുമായിരുന്നു.മദര്‍ ഏലീശ്വ. ഭര്‍ത്താവിന്‍റെ മരണശേഷം അവര്‍ കന്യാസ്ത്രീയായി.അവരുടെ മകള്‍ അന്നയും കന്യാസ്ത്രീയായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു മദര്‍ ഏലീശ്വയുടേത്.

കര്‍ത്താവിന്‍റെ മണവാട്ടി

കര്‍ത്താവിന്‍റെ മണവാട്ടി

മദര്‍ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങള്‍ പഠനവിഷയമാക്കേണ്ടതാണ്.മനുഷ്യരെ വരിക്കാനുള്ള പ്രായപരിധി 21 ആയിരിക്കെ, ദൈവത്തെ വരിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ചോ മുപ്പതോ ആക്കേണ്ടതല്ലേ? ദൈവത്തെ മനസ്സിലാക്കുന്നതിനും മുമ്പ് കര്‍ത്താവിന്‍റെ മണവാട്ടി സ്വയം മനസ്സിലാക്കണമല്ലോ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kr meera facebook post against franco mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more