Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് പൊറുക്കാനാവാത്ത തെറ്റെന്ന് സിപിഎം

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴയിലെ സ്മാരകം തകര്‍ത്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് സിപിഎം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ഇതാദ്യമായാണ് വിഷയത്തില്‍ പാര്‍ട്ടി പരസ്യ പ്രതികരണം നടത്തിയത്.

പി കൃഷ്ണപിള്ളയുടെ ധീരോദാത്തമായ ജീവിതത്തിന്റെ സ്മാരകമായ കുടിലും പ്രതിമയും തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

krishna-pillai-memorial

പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. കമ്യൂണിസ്റ്റ് മനസുള്ളവരല്ല തങ്ങളെന്ന് തീവെച്ചതിലൂടെ പ്രതികള്‍ തെളിക്കുന്നു. ആലപ്പുഴ ജില്ലാകമ്മറ്റി പ്രതികളായവരെ പുറത്താക്കാനെടുത്ത തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിക്കുന്നതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി അടുത്തിടെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ പുറത്താക്കുകയും ചെയ്തിരുന്നു. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫാണ് കേസില്‍ ഒന്നാം പ്രതി. സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയനടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+