കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തിൽ കമ്പി തുളഞ്ഞുകയറി ദാരുണാന്ത്യം;സംഭവം കണ്ണൂരിൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: കെഎസ്ആർടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചുകയറി യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെമ്പേരി സ്വദേശിനി ഇലവുങ്കൽ ത്രേസ്യാമ്മ(55)യാണ് അതിദാരുണമായി മരണപ്പെട്ടത്. ജൂലായ് 5 ബുധനാഴ്ച രാവിലെ തളിപ്പറമ്പ് ടാഗോർ സ്കൂളിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;അറസ്റ്റ് കാത്തിരിക്കേണ്ട, എല്ലാം വൈകും!കോലാഹലമെല്ലാം വെറുതെ...

ആലുവ പോലീസ് ക്ലബിൽ 4 മണിക്കൂർ നീണ്ടുനിന്ന യോഗം! ബി സന്ധ്യ എത്തിയില്ല! അറസ്റ്റിന് ഒരുങ്ങാൻ നിർദേശം?

പാലായിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ ജനാലയ്ക്കരികിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ത്രേസ്യാമ്മയ്ക്ക് അപകടം സംഭവിച്ചത്. എതിരെ വന്ന ലോറിയെയും റോഡിലുണ്ടായിരുന്ന പശുക്കളെയും ഇടിക്കാതിരിക്കാനായി ബസ് ഒരു വശത്തേക്ക് വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ സൺഷേഡിലെ കമ്പി ബസിലേക്ക് തുളച്ചു കയറുകയായിരുന്നു.

ksrtc

ഷട്ടറിനുള്ളിലൂടെ ബസിനകത്തേക്ക് കയറിയ ഇരുമ്പ് കമ്പി ത്രേസ്യാമ്മയുടെ കഴുത്തിലേക്ക് തുളഞ്ഞു കയറി. സംഭവം കണ്ട സഹയാത്രികർ ബഹളം വെച്ചതോടെ ഡ്രൈവർ ബസ് നിർത്തി ഉടൻ തന്നെ ത്രേസ്യാമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്

കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ വാതിലിന് തൊട്ടുമുന്നിലുള്ള സീറ്റിലായിരുന്നു ത്രേസ്യാമ്മ. അപകടത്തിൽ തൊട്ടടുത്ത് ഇരുന്നവർക്കും മറ്റു യാത്രക്കാർക്കും പരിക്കേറ്റിട്ടില്ല. ത്രേസ്യാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English summary
ksrtc accident in taliparamba; a woman died.
Please Wait while comments are loading...