ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ റെക്കോഡ് വരുമാനം നേടി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ഓണം അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത് സര്‍വകാല റെക്കോഡ് വരുമാനം. സെപ്തംബര്‍ 12 ന് അതായത് തിങ്കളാഴ്ച കെ എസ് ആര്‍ ടി സി 8.4 കോടി രൂപ പ്രതിദിന വരുമാനം നേടി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3941 ബസുകളാണ് അന്ന് തിങ്കളാഴ്ച സര്‍വീസ് നടത്തിയിരുന്നത്.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍, സൗത്ത്- 3.13 കോടി രൂപ (89.44% ടാര്‍ജറ്റ്), സെന്‍ട്രല്‍- 2.88 കോടി രൂപ (104.54 % ടാര്‍ജറ്റ്), നോര്‍ത്ത് - 2.39 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആയിരുന്നു.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
നിശ്ചയിച്ച ടാര്‍ജറ്റിനെക്കാള്‍ 107.96% കൂടുതലാണ് കോഴിക്കോട് മേഖല സ്വന്തമാക്കിയത്. ജില്ലാ തലത്തില്‍ കോഴിക്കോട് 59. 22 ലക്ഷം രൂപ നേടിയാണ് ഒന്നാം സ്ഥാനത്തെത്ത് എത്തിയത്. ടാര്‍ജറ്റ് വരുമാനവും ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ്. 33.02 ( ടാര്‍ജറ്റിന്റെ 143.60%). ലക്ഷം രൂപയായിരുന്നു ഇത്.
സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടിയ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ ആണ്. അതേസമയം കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന് മാത്രം 12-ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
കളക്ഷന്‍ നേടാന്‍ പരിശ്രമിച്ച കെ എസ് ആര്‍ ടി സിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും അഭിനന്ദിക്കുന്നു എന്ന് സി എം ഡി അറിയിച്ചു. അതേസമയം കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാനുള്ള പഠന റിപ്പോര്‍ട്ട് പ്ലാനിംഗ് ബോര്‍ഡ് തയ്യാറാക്കുകയാണ് എന്നാണ് വിവരം.
കര്‍ണ്ണാടക മോഡലിനെക്കുറിച്ചാണ് പഠനം നടത്തുന്നത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിംഗ് ബോര്‍ഡ് അംഗം.വി. നമശിവായം അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.












Click it and Unblock the Notifications