കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ സെസ്സ് :കെഎസ്ആര്‍ടിസി യാത്രയ്ക്ക് ചെലവേറും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ യാത്രകള്‍ക്ക് ഇനി അല്പം ചെലവേറും. 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 15 രൂപ മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ്സ് ചുമത്താനായിരുന്നു തീരുമാനം. 25 രൂപ മുതല്‍ 49 രൂപ വരെ രണ്ട് രൂപയും, 50 രൂപ മുതല്‍ 74 രൂപ വരെ മൂന്ന് രൂപയും 74 മുതല്‍ 99 വരെ നാല് രൂപയും സെസ്സ ഏര്‍പ്പെടുത്താനാണ് തീരുമാനം. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 10 രൂപയായും സെസ്സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

എന്നാല്‍ ഹ്രസ്വ ദൂരയാത്രക്കാര്‍ക്ക് അല്പം ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ തീരുമാനം. 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് മാത്രം അധിക തുക നല്‍കിയാല്‍ മതി. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

ksrtc

സാമൂഹിക സുരക്ഷാ പദ്ധതിയുടെ പേരിലാണ് സെസ്സ് ഏര്‍പ്പെടുത്തുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യവും ഉണ്ട്. അതേസമയം, യാത്രക്കാര്‍ക്ക് ഇതുകൊണ്ടൊരു ഗുണവും ലഭിക്കുന്നുണ്ട്. അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇതില്‍ നിന്നും ലഭിക്കുന്നതാണ്. സെസ് പിരിച്ചു തുടങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സിക്ക് 40 ലക്ഷം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ജന്റം പദ്ധതി പ്രകാരം സംസ്ഥാനത്ത് 400 ബസ്സുകളും ഇതോടൊപ്പം ലഭിക്കും. ബസ് സ്റ്റേഷനുകളില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമമുറികളും ക്‌ളോക്ക് റൂമുകളും യാത്രക്കാര്‍ക്കായി സജ്ജീകരിക്കും. പ്രാഥമിക കര്‍മ്മങ്ങള്‍ക്കുള്ള ശൗചാലയങ്ങളും നവീകരിക്കും. പുതിയ സംവിധാനങ്ങള്‍ വഴി പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 5.7 കോടി രൂപയില്‍ നിന്ന് ഏഴുകോടി രൂപയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
KSRTC had announced increase in bus fares.KSRTC also plans to introduce more services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X