Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വിഫ്റ്റ് ഒടുന്നത് സ്വകാര്യ കുത്തക റൂട്ടുകളില്‍: പ്രചരണങ്ങളില്‍ വിശദീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പുതിയ സംരഭമായ സ്വിഫ്റ്റ് പ്രസ്താനത്തെ തകര്‍ക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് കെ എസ് ആർ ടി സി. സർവ്വീസ് തുടങ്ങിയതിന് പിന്നാലെ സ്വിഫ്റ്റ് ബസുകള്‍ക്കെതിരായി മാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായതടക്കം നിരവധി വാർത്തകളായിരുന്നു നിരന്തരം പുറത്ത് വന്നുകൊണ്ടിരുന്നത്. ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചെന്ന വ്യാജ വാർത്തയും യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടിച്ചതുമടക്കം സ്വിഫ്റ്റിനെതിരായ പ്രചരണമായി ഉപയോഗിക്കപ്പെട്ടതോടെയാണ് കെ എസ് ആർ ടി സി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനാലാണ് കെ സ്വിഫ്റ്റിനെതിരെ പ്രചാരണമുയരുന്നതെന്നാണ് കെ എസ് ആര്‍ ടി സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുന്നത്. പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കെ എസ് ആർ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് മുഖ്യമന്ത്രി ഫ്ലാ ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സർക്കാർ പദ്ധതി വിഹിതം ഉപയോ ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

ksrtc

ഇനി കാര്യത്തിലേയ്ക്ക് വരാം!

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ്ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്താനത്തെ തകർക്കുവാനുള്ള മനപൂർവ്വമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം
ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിൻ്റെ പൂർണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.

ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ

കെഎസ്ആർടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്.. ന്താണെന്നോ.. സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്. വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്‌. കെഎസ്ആർടിസി ബസ്സുകൾ നൽകുന്ന സർവ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി‌ സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,

14/04/2022 ( ഇന്നേദിവസം)

ബാഗ്ലൂർ -എറണാകുളം

A/C volvo Sleeper (2:1)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:2800. RS: 1264

A/C volvo Semi Sleeper (2:2)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:1699 RS: 1134

എന്നാൽ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും. കേരളത്തിൽ നിന്നും പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസ്സുകൾ ഇങ്ങനെ സർവ്വീസ് നടത്തുന്നുണ്ട്. ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നു വരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല..

കെഎസ്ആർടിസി- സിഫ്റ്റ് എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുകയും. "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. "Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+