കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റെ മണ്ഡലത്തില്‍ മന്ത്രി ഇടപെട്ട് തുറന്ന കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തച്ചങ്കരി പൂട്ടിച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരി അടച്ചുപൂട്ടി. കെടി ജലീല്‍ എംഎല്‍എയായിരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ശ്രമഫലമായാണ് എടപ്പാളില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിച്ചത്.

സമയക്രമീകരണ ഉത്തരവിന് പിന്നാലെയാണ് എടപ്പാള്‍ കണ്ടനകത്തെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചു പൂട്ടിച്ചത്.

സ്റ്റേഷന്‍ മാസ്റ്ററുടെ ഒഴിവിലേക്ക് നിയമനം നടത്താന്‍ ആളില്ലെന്ന കാരണത്താല്‍ റിസര്‍വേഷന്‍ കഴിഞ്ഞ ആഴ്ച നിര്‍ത്തലാക്കിയതായിരുന്നു. തൊട്ടുപിറകെ ഓഫീസിന്റെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകന്നേരം അഞ്ചുവരെയാക്കി ക്രമീകരിച്ചതായി ചൊവ്വാഴ്ച പുതിയൊരു ഉത്തരവും വരികയുണ്ടായി.

ksrtc

എന്നാല്‍ ഇന്നലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചു പൂട്ടിയ നിലയിലായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ പൊന്നാനി ഡിപ്പോയിലേക്ക് നിയമിക്കുകയും ചെയ്തു. ഓഫീസ് അടച്ചു പൂട്ടിയ വിവരമറിയാത്ത ദീര്‍ഘദൂര ബസ്സുകള്‍ ഓഫീസിനു മുന്നില്‍ പതിവു പോലെ കയറി. യാത്രക്കാരാകട്ടെ ഇവിടെ നിന്ന് കയറാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു.

കെ.ടി.ജലീല്‍ എം.എല്‍.എയായിരുന്ന ഘട്ടത്തിലാണ് എടപ്പാളില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിച്ചത്. വളാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് എടപ്പാള്‍ റീജനല്‍ വര്‍ക് ഷോപ്പിനു മുന്നില്‍ പ്രവര്‍ത്തിച്ചു വന്നത്. എം.എല്‍ എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ മുടക്കി ഓഫീസ് കെട്ടിടവും വിശ്രമകേന്ദ്രവും നിര്‍മ്മിച്ചത് ഇപ്പോള്‍ നോക്കുകുത്തിയായി മാറി.


തൃശൂര്‍ -കോഴിക്കോട് ദീര്‍ഘദൂര പാതയിലെ ഏക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസാണ് അടച്ചു പൂട്ടിയിരിക്കുന്നത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍മഹിക്കാനുള്ള സൗകര്യവും ഓഫീസിനോട് ചേര്‍ന്നുണ്ട്.കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എം.ഡിയായി ടോമിന്‍ തച്ചങ്കരി ചുമതലയേറ്റതോടെ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതാണ് എടപ്പാളിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടാന്‍ കാരണമെന്ന് വിശദീകരണമുണ്ട്.

English summary
ksrtc station master office in thachankeri closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X