കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ ജില്ലാ വാര്‍ഷികവും കലോത്സവവും 25, 26 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തിലെ സ്ത്രീകളുടെ കലാ പ്രകടനങ്ങള്‍ക്കും കായികമത്സരങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ വേദിയൊരുക്കി കുടുംബശ്രീ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വര്‍ഷങ്ങള്‍ക്ക് മുമ്പെ അഴിച്ചുവെച്ച ചിലങ്കയും മൈലാഞ്ചിയുമണിഞ്ഞ് തിരിവാതിരയ്ക്കും, ഒപ്പനയ്ക്കും നാടോടിനൃത്തത്തിനും ചുവടുവെച്ചും നാടന്‍ പാട്ടും ലളിതഗാനവും നാടകവും മോണോ ആക്ടും മിമിക്രിയും അവതരിപ്പിച്ചും തങ്ങളുടെ സര്‍ഗ്ഗശേഷി തേച്ചുമിനുക്കിയെടുക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. എ.ഡി.എസ്, സി.ഡി.എസ്, താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായി വിപുലമായ രീതിയീലാണ് കലോത്സവം നടത്തുന്നത്.

ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും അരങ്ങ് 2018 ന്റെ ഭാഗമായി കലാകായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് കലാമത്സരങ്ങള്‍ നടത്തുക. നാടോടി നൃത്തം, ഒപ്പന, മാര്‍ഗ്ഗം കളി, സംഘനൃത്തം, ഫാന്‍സി ഡ്രസ്സ്, ശിങ്കാരി മേളം, മിമിക്രി, മോണോ ആക്ട്, നാടന്‍പാട്ട്, തുടങ്ങിയ ജനപ്രിയ ഇനങ്ങളിലെല്ലാം ആവേശകരമായ മത്സരങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ഇവയ്‌ക്കൊപ്പം ചിത്ര രചനയും കവിത രചനയുമടക്കമുള്ള മത്സരങ്ങളിലും പങ്കെടുക്കാം.

Wayanad

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുണ്ടായിട്ടും ജീവിത സാഹചര്യങ്ങള്‍ കാരണം വിട്ടു നില്‍ക്കേണ്ടി വന്നവര്‍ക്കും അവസരം ലഭിക്കാതിരുന്നവര്‍ക്കും വലിയ അവസരമാണ് കുടുംബശ്രീ കലോത്സവത്തിലൂടെ ലഭിക്കുന്നത്. ജൂനിയര്‍, സീനിയര്‍ തലത്തില്‍ പ്രത്യേക മത്സരങ്ങളുണ്ടാകും. 18 മുതല്‍ 35 വരെ പ്രായ പരിധിയിലുള്ളവര്‍ ജൂനിയര്‍ തലത്തിലും അതിന് മുകളിലുള്ളവര്‍ക്ക് സീനിയര്‍ തലത്തിലും മത്സരിക്കാം. ഇതോടൊപ്പം സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള്‍ക്കും നല്ല ജനപങ്കാളിത്തമാണുള്ളത്. സി.ഡി.എസ് ജില്ലാ തലങ്ങളില്‍ മാത്രമാണ് കായിക മത്സരങ്ങള്‍. ഓട്ടം, റിലെ, ലോംഗ് ജംപ്, നടത്തം, വടം വലി, ഷോട്ട് പുട്ട്, വോളിബോള്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഏപ്രില്‍ 18 നകം സി.ഡി.എസ് തല മത്സരങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

20, 21, 23 തിയതികളില്‍ യഥാക്രമം വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്ക് തല മത്സരങ്ങള്‍ നടത്തും. 25, 26 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കലോത്സവം നടക്കും. ഏപ്രില്‍ 30 ന് മാനന്തവാടിയിലാണ് ജില്ലാതല കായിക മത്സരങ്ങള്‍. മെയ് 4, 5, 6 തിയതികളില്‍ മലപ്പുറത്ത് വെച്ചാണ് സംസ്ഥാന കലോത്സവം നടക്കുന്നത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കാണ് സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുക.താലൂക്ക്, ജില്ലാ തല മത്സരങ്ങളില്‍ വിജയിക്കുന്ന മുഴുവനാളുകള്‍ക്കും ജില്ലാ മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ ഓവറോള്‍ മത്സരവിജയികള്‍ക്ക് ട്രോഫിയും നല്‍കും.

<strong>സിപിഐ വയനാട്ടില്‍ മേഖലാറിപ്പോര്‍ട്ടിംഗുകള്‍ സംഘടിപ്പിച്ചു<br></strong>സിപിഐ വയനാട്ടില്‍ മേഖലാറിപ്പോര്‍ട്ടിംഗുകള്‍ സംഘടിപ്പിച്ചു

English summary
Kudubasree annual celebration in Sultan Bathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X