കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തുടക്കമായി: വാര്‍ഷികാഘോഷവും സ്റ്റേജിന മത്സരവും ഇന്ന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 ജില്ലാതല കലോത്സവം ആരംഭിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ക്കാണ് കല്‍പ്പറ്റ സരളാ ദേവി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ തുടക്കമായത്. സ്റ്റേജിന മത്സരവും വാര്‍ഷികാഘോഷവും ഇന്ന് ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടക്കും. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനും, കലാമത്സരങ്ങളുടെ ഉദ്ഘാടനം മാനന്തവാടി എംഎല്‍എ ഒആര്‍ കേളുവും, കുടുംബശ്രീ ബ്ലോഗിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രനും നിര്‍വഹിക്കും.

പ്രശസ്ത സംവിധായകന്‍ മനോജ് കാന മുഖ്യപ്രഭാഷണം നടത്തും. വാര്‍ഷിക പരിപാടികളുടെ പ്രചരണാര്‍ത്ഥം ബത്തേരിയില്‍ വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. ബത്തേരി സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളമ്പര ഘോഷയാത്രയില്‍ അഞ്ഞൂറോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു. കുടുംബശ്രീ ചെണ്ടമേള യൂണിറ്റിന്റെ അകമ്പടിയോടെയായിരുന്നു വിളമ്പരഘോഷയാത്ര നടത്തിയത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി എന്ന് താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് ജില്ലാ തലത്തിലേക്ക് പരിഗണിച്ചത്.

 vilambara-yathra

സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് ജില്ലാതല കലാ മത്സരങ്ങള്‍ നടക്കുന്നത്. ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ബത്തേരി നഗരസഭാ ടൗണ്‍ഹാളിലും മില്‍ക്‌സൊസൈറ്റി ഹാളിലുമായി രണ്ട് വേദികളിലായാണ് കലോത്സവം നടത്തുന്നത്. കഥ, കവിത, ചിത്രരചന, കവിതാ പാരായണം, പ്രസംഗം തുടങ്ങി സ്റ്റേജിത വിഭാഗ ഇനങ്ങളിലാണ് വ്യാഴാഴ്ച്ച മത്സരം നടത്തിയത്. സമാപന സമ്മേളന ശേഷം കുടുംബശ്രീ റോസ്സി തിയേറ്റേഴ്‌സ് സംഗീത ശില്‍പം അവതരിപ്പിക്കും.

അതേസമയം, ഇ-സാക്ഷരത കൈവരിക്കാന്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ വായനശ്രീ പദ്ധതിയുടെ ഭാഗമായാണ് ഇ-സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ചാണ് സാക്ഷരതാ ക്ലാസ്സ് നടത്തുന്നത്. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കാണ് തുടക്കത്തില്‍ ക്ലാസ്സ് നടത്തിയത്. തുടര്‍ന്ന് ഗ്രന്ഥശാല തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 60 ക്ലാസുകള്‍ നടത്താന്‍ സംഘാടകര്‍ ലക്ഷ്യമിടുന്നുണ്ട്.

ഇന്റര്‍നെറ്റിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. സാക്ഷരതാ ക്ലാസ്സ് ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസറ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ.ഹാരിസ്, പി.കെ.ബാബു രാജ്, എ.കെ.മത്തായി, സി.യൂസഫ്, സുമേഷ് ഫിലിപ്പ്, ഫിറോസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാപ്ഷന്‍

കുടുംബശ്രീ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബത്തേരി ടൗണില്‍ നടത്തിയ വിളമ്പര ഘോഷയാത്ര.

English summary
wayand kudumbasree district festival begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X