കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമളി ചെക്ക്‌പോസ്റ്റ്; ഉദ്യോഗസ്ഥര്‍ കൈക്കുലി വാങ്ങിയത് സംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

ഇടുക്കി: കുമിളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.

ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്ത് കുമിളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈമടക്കായി വാങ്ങുന്നത് നൂറ് മുതല്‍ അയ്യായിരം രൂപവരെയാണ്. കുമിളി ചെക്‌പോസ്റ്റിന്റെ ചുമതലയുള്ള എക്‌സൈസ് പ്രിവന്റീവ് ഓഫീ,റുടെ നേതൃത്വത്തിലാണ് പരിപ്പിരിവെന്നാണ് ആരോപണം. കരളത്തിലേക്ക് ലഹരിയൊഴുകുന്ന ഇടുക്കിയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന അട്ടിമറിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി പിരിവ് നടത്തുന്നത്.

Kumali Check Post

ചെക്‌പോസ്റ്റിനോട് ചേര്‍ന്നുള്ള എക്‌സൈസ് ഓഫീസില്‍ വാഹന നമ്പറും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്താന്‍ എത്തുമ്പോളാണ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നത്. പണം നല്‍കിയാല്‍ എന്തും സാധിക്കുന്ന ഈ അവസ്ഥ പ്രയോജനപ്പെടുത്തുന്നത് ലഹരിമാഫിയയാണ്. ലാഭത്തിന്റെ ഒരു വിഹിതം എക്‌സ്സൈ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാല്‍ എല്ലാം ഭദ്രം. ഇങ്ങനെ പോകുന്ന പച്ചക്കറി ലോറികളിലും ജീപ്പുകളിലും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.

English summary
Kumali Check post; Excise investigation started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X