കുമ്പള സിഐ വിവി മനോജിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി; മണല്‍ മാഫിയയുടെ ചരട് വലിയെന്ന് ആരോപണം

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: കുമ്പള സിഐ. വി.വി മനോജിനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മണല്‍ മാഫിയയുടെ ചരട് വലിയാണ് സിഐയുടെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. പകരം കുമ്പള സി.ഐ.യായി കാസര്‍കോട് ക്രൈംബ്രാഞ്ചിലെ സദാശിവനെ നിയമിച്ചു.

ഇരിട്ടിയില്‍ സി.ഐ.യായിരിക്കെ ഒന്നര വര്‍ഷം മുമ്പാണ് മനോജ് കുമ്പളയിലേക്ക് സ്ഥലം മാറിയത്. അഞ്ചു വര്‍ഷം മുമ്പ് മഞ്ചേശ്വരത്ത് എസ്.ഐ.യായി പ്രവര്‍ത്തിച്ചിരുന്നു.

police

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്തി ശ്രദ്ധേയനായി. കുമ്പള സി.ഐ.യായതോടെ ഈ ഭാഗത്തെ മണല്‍ മാഫിയക്കെതിരെയും കഞ്ചാവ് സംഘത്തിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ നിലക്ക് നിര്‍ത്താനും മനോജിനായി. അടുത്തിടെ കുമ്പള സര്‍ക്കിള്‍ പരിധിയില്‍ ഉണ്ടായ രണ്ട് കൊലപാതക കേസുകളില്‍ പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടാന്‍ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസിന് കഴിഞ്ഞിരുന്നു. പേരാലിലെ അബ്ദുല്‍ സലാമിനെ ബദ്‌രിയാ നഗര്‍ മാളിയങ്കരയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെയും പെര്‍മുദെ മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ മൂല്യയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രതികളെ ദിവസങ്ങള്‍ക്കകം കണ്ടെത്തി വേഗത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.

ജില്ലയിലെ മൂന്നു താലൂക്കുകളിലെ റേഷന്‍കടകളില്‍ വിജിലന്‍സ് പരിശോധന

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kumbala CI VV Manoj was transferred to Crime branch

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്