കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പണക്കൊഴുപ്പിൽ മയങ്ങി? തോമസ് ചാണ്ടിയെ പുറത്താക്കണം... നിലപാടിനേറ്റ കളങ്കമെന്ന് കുമ്മനം!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കളങ്കമാണ് തോമസ് ചാണ്ടി. ഇതോടെ സര്‍ക്കാര്‍ നിലപാട് പാഴ്‌വാക്കാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം പി ഫണ്ടുപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് നവീകരിച്ച മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇതിനായി ഇടത് വലത് എം പിമാര്‍ 10 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജനെയും ശശീന്ദ്രനെയും ധാര്‍മ്മികതയുടെ പേരില്‍ രാജിവെപ്പിച്ച മുഖ്യമന്ത്രി ഈ നിലപാട് തോമസ് ചാണ്ടിയോട് സ്വീകരിക്കാത്തത് അദ്ദേഹത്തിന്റെ പണക്കൊഴുപ്പിൽ മയങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.

ദയനീയ കാഴ്ച

ദയനീയ കാഴ്ച

തോമസ് ചാണ്ടിയുടെ സാമ്പത്തിക ശക്തിക്ക് മുന്നില്‍ ഇടത് - വലത് നേതാക്കള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലുള്ളതെന്നും കുമ്മനം പറഞ്ഞു.

ആ ആതിഥ്യം സ്വീകരിക്കരുതായിരുന്നു

ആ ആതിഥ്യം സ്വീകരിക്കരുതായിരുന്നു

ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി കുടുംബസമേതം തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചത് ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തയ്യാറാകണം

മുഖ്യമന്ത്രി തയ്യാറാകണം

സാധാരണ ജനങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി പണക്കൊഴുപ്പിൽ മയങ്ങി

പിണറായി പണക്കൊഴുപ്പിൽ മയങ്ങി

ഇപി ജയരാജനെയും ശശീന്ദ്രനെയും ധാര്‍മ്മികതയുടെ പേരില്‍ രാജിവെപ്പിച്ച മുഖ്യമന്ത്രി ഈ നിലപാട് തോമസ് ചാണ്ടിയോട് സ്വീകരിക്കാത്തത് അദ്ദേഹത്തിന്റെ പണക്കൊഴുപ്പിൽ മയങ്ങിയാണെന്നും കുമ്മനം ആരോപിച്ചു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

അതിനിടെ കായല്‍ കയ്യേറ്റം അടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിയുടെ തീരുമാനം.

സർക്കാർ സംരക്ഷിക്കുന്നു

സർക്കാർ സംരക്ഷിക്കുന്നു

തോമസ് ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. വന്‍ പ്രതിഷേധ പരിപാടികളാണ് തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷം നടത്താനൊരുങ്ങുന്നത്. വരുന്ന 19ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് പ്രതിപക്ഷം തുടക്കമിടുന്നത്.

English summary
Kummanam Rajasekharan on Thomas Chandy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X