അതിരപ്പിള്ളിയെ എതിര്‍ക്കുന്നവര്‍ പിന്നിലൂടെ അനുമതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് കുമ്മനം

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരപ്പിള്ളി ജലവൈദ്യത പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മ്മാണം തുടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇരുപാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പദ്ധതിക്കെതിരായ ജനരോഷം ശക്തമായപ്പോള്‍ അത് തണുപ്പിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. പദ്ധതിയെ എതിര്‍ക്കുന്നവര്‍ പിന്‍വാതിലിലൂടെ അനുമതി നേടാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിരപ്പിള്ളി വിഷയത്തില്‍ ഇരുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം

അതിരപ്പിള്ളി വിഷയത്തില്‍ ഇരുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ നിലപാട് ഇരുമുന്നണികളും തുറന്നു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

എതിര്‍പ്പുമായി സിപിഐ

എതിര്‍പ്പുമായി സിപിഐ

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതില്‍ പര്യമായി എതിര്‍പ്പുമായി സിപിഎെ രംഗത്തു വന്നിരുന്നു. സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ വാദം കണക്കിലെടുക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

എതിര്‍പ്പുമായി രമേശ് ചെന്നിത്തല

എതിര്‍പ്പുമായി രമേശ് ചെന്നിത്തല

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ വൈദ്യതി മന്ത്രി ആരെ പറ്റിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും ചെന്നിത്തല ചോദിക്കുന്നു. നിയമസഭയിലാണ് പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കിയത്.

ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി

ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ച നടത്തണം. പൊതു ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചിട്ടുള്ളത്.

എതിര്‍ക്കുന്നവര്‍ അനുമതിക്ക് ശ്രമിക്കുന്നു

എതിര്‍ക്കുന്നവര്‍ അനുമതിക്ക് ശ്രമിക്കുന്നു

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുന്നവര്‍ പിന്നിലൂടെ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

English summary
Kummanam Rajashekaran's comment on Athirappilly project.
Please Wait while comments are loading...