കള്ളപ്പണക്കാര്‍ക്ക് ഒത്താശ ചെയ്തുള്ള പരിചയമാണ് ചെന്നിത്തലയ്‌ക്കെന്ന് കുമ്മനം രാജശേഖരന്‍

  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ഒത്താശ ചെയ്തുള്ള പരിചയമാണ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവയതോടെ കേരളത്തില്‍ സഹകരണ മുന്നണി യാഥാര്‍ത്ഥ്യമായി. നിയമസഭയില്‍ ഇടതുമുന്നണിയുടെ പ്രതിനിധിയായാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും മനസിലാകില്ലെന്നും കുമ്മനം പറഞ്ഞു.

kummanam

നോട്ട് പിന്‍വലിക്കലിനെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വിജയം. ഈ വിജയത്തോടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സാധാരണക്കാര്‍ അംഗീകരിച്ചെന്ന് മനസിലായതായും, പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയമെന്നും കുമ്മനം വ്യക്തമാക്കി.

English summary
Kummanam rajashekharan Against Chennithala.
Please Wait while comments are loading...