സെന്റ് തെരേസാസിൽ കുമ്മനം 'കയറിപ്പറ്റിയത്'എംഎൽഎയായി!!കേന്ദ്രം നൽകിയ പട്ടികയിൽ കുമ്മനം എംഎൽഎ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് പട്ടികയിൽ ഇല്ലായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കയറിപ്പറ്റിയതിലെ വിവാദം അവസാനിച്ചിട്ടില്ല. അതിനിടെ അടുത്ത വിവാദം ആരംഭിച്ചിരിക്കുകയാണ്.

അതും പ്രധാനമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയിൽ കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട്. സംഭവം മറ്റൊന്നുമല്ല, മെട്രോ ഉദ്ഘാടന ദിവസം മോദി പങ്കെടുത്ത സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ കുമ്മനം എത്തിയത് എംഎൽഎയായി.

kummanam rajasekharan

സംസ്ഥാന സർക്കാരിന് കേന്ദ്രം നൽകിയ പട്ടികയിലാണ് കുമ്മനത്തെ എംഎൽഎ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്.

ശനിയാഴ്ച വൈകിട്ടാണ് പരിപാടി നടന്നത്. വായനാദിനവുമായി ബന്ധപ്പെട്ടാണ് പിഎൻ പണിക്കർ അനുസ്മരണ സമ്മേളനം നടത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറുന്ന പതിവുണ്ട്. ഈ പട്ടികയിലാണ് കുമ്മനത്െ എംഎൽഎ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ , കെ വി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

English summary
kummanam refered as mla in protocol list produced by pm office
Please Wait while comments are loading...