കുറ്റിപ്പുറം സംസ്ഥാന ഹൈവേയുടെ 114 വിളക്കുകളില്‍ ഒരെണ്ണംപോലും പ്രകാശിച്ചില്ല.. ലക്ഷങ്ങളുടെ നഷ്ടം

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: സംസ്ഥാന ഹൈവേയുടെ ഓരത്ത് ഏഴു വര്‍ഷം മുമ്പ് സ്ഥാപിച്ച 114 വിളക്കുകളില്‍ ഒരെണ്ണം പോലും ഇക്കാലമത്രയായിട്ടും പ്രകാശിച്ചില്ലെന്ന് പരാതി. തെരുവുവിളക്കുകളുടെ മറവില്‍ തീവെട്ടിക്കൊള്ള നടന്നതായും ആക്ഷേപം. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ മുതല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം വരെ ദൂരത്തിലാണ് ലക്ഷങ്ങള്‍ ചെലവിട്ട വഴിവിളക്കുകള്‍ ഉയര്‍ത്തിയത്.

'മോഡിഫൈ ചെയ്യപ്പെടാത്തത്' മാവോവാദി ഭീകരപ്രവർത്തകരുടേത്, നദി മാവോയിസ്റ്റ് നേതാവ്- ജനം ടിവി പറയുന്നത്

റോഡ് നവീകരണത്തോടൊപ്പം തന്നെയാണ് പുതിയ വഴിവിളക്കുകളും സ്ഥാപിച്ചത്. കെഎസ്ടിപിയുടെ റോഡ് നവീകരണം പൂര്‍ത്തിയായാല്‍ വഴിവിളക്കുകള്‍ പ്രകാശിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്യോഗസ്ഥര്‍ക്ക് കൊടിയ അഴിമതി നടത്താനായി ഈ പദ്ധതിയെ മറപിടിച്ചുവെന്നായിരുന്നു ആരോപണം. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോലിക്കര വരെയാണ് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. വര്‍ഷം ഏഴു കഴിഞ്ഞിട്ടും ഒരു ലൈറ്റു പോലും പ്രകാശിക്കാത്തതിനെ പറ്റി ചോദിക്കുമ്പോള്‍ അധികാരികള്‍ ഇത് മറന്ന നിലയിലുമാണ്. ലൈറ്റുകളുടെ വലിയ ഗ്ലാസ് കവച മടങ്ങിയ സംവിധാനം ആകാശം നോക്കി നില്‍പ്പാണ്.

edappal

എടപ്പാള്‍ ജംക്ഷനില്‍ ഭീഷണിയായ ലൈറ്റ് അഗ്‌നിശമന സേന മുറിച്ചു മാറ്റുന്നു.

പലയിടങ്ങളിലും ലൈറ്റുകള്‍ തൂണില്‍ നിന്ന് തൂങ്ങി ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു. ചിലയിടത്താകട്ടെ തൂണുകള്‍ വാഹനങ്ങളിടിച്ചു തകര്‍ന്നു ഇത്രയും ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് വന്‍ കൊള്ള നടത്താന്‍ ഒരു പദ്ധതിയെന്ന അവസ്ഥയായി മാറി.ഓരോ പ്രദേശത്തും സ്ഥാപിച്ച ലൈറ്റ് കള്‍ അതാതു തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത പറ്റി നാളിതുവരെ ഒരു അറിയിപ്പും ലഭിച്ചതുമില്ല.

എടപ്പാള്‍ ജംക്ഷനിലെ കുറ്റിപ്പുറം റോഡില്‍ ഇത്തരത്തില്‍ ഒരു ലൈറ്റ് പൊട്ടിത്തൂങ്ങിയത് ജനങ്ങള്‍ക്ക് ഭീഷണിയായപ്പോള്‍ അഗ്‌നിശമന സേന എത്തി മുറിച്ചുമാറ്റിയത് പദ്ധതിക്ക് നേതൃത്വം കൊടുത്ത അധികൃതര്‍ അറിഞ്ഞു കാണില്ല, സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന കാരണത്താല്‍ പദ്ധതി നടപ്പാക്കാന്‍ തടസ്സം വന്നപ്പോള്‍ ലോക ബാങ്കില്‍ നിന്ന് വായ്പ വാങ്ങി നടപ്പാക്കിയതാണ് വെളിച്ചം പകരേണ്ട പദ്ധതി

എന്നിട്ടും സര്‍ക്കാരിന് അനക്കമില്ലെന്നതും എടുത്തു പറയേണ്ടതാണ്. അന്തിമയങ്ങിയാല്‍ കൂരിരുട്ടില്‍ മുങ്ങുന്ന സംസ്ഥാന പാതയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വിളക്കു കാലുകള്‍ അധികാരികളെ ശപിക്കുകയാണ്.വായ്പ വാങ്ങിയ പണം പദ്ധതിക്കായി ചെലവിട്ടെന്നു പറയുമ്പോള്‍ നിര്‍മ്മാണം നടത്തിയ കരാര്‍ കമ്പനിക്കാര്‍ക്ക് കുടിശികയുണ്ടെന്നാണ് പരസ്യമായ രഹസ്യം. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി നമുക്കും കിട്ടണം പണം എന്ന ഉദ്യോഗസ്ഥരുടെ മനസിലിരിപ്പിന് വഴിവിളക്ക് പദ്ധതിയും ഉപയോഗപ്പെടുത്തി എന്നതാണ് സാരം.


ചുഴലിക്കാറ്റ് ഭീതിയിൽ കേരളം! തീരത്ത് അതീവ ജാഗ്രത, തുറമുഖങ്ങളിൽ മൂന്നാം നമ്പർ അപായ സൂചന...

കണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kuttipuram national highway street lights are not working

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്