കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറം ഭാരതപ്പുഴയോരത്തെ ബോംബും വെടിക്കോപ്പുകളും; മഹാരാഷ്ട്രയില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുറ്റിപ്പുറം പുഴയോരത്ത് ക്ലേമോര്‍ കുഴി ബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘത്തിന് മഹാരാഷ്ട്രയില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പുണെ ദേഹൂര്‍ റോഡില്‍ പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള ആയുധപ്പുരയിലെത്തി ഇന്നലെ തെളിവെടുത്തു. ഇവിടെനിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും വിശദപരിശോധനക്കുശേഷമേ അവ വെളിപ്പെടുത്താനാകൂവെന്നും അന്വേഷണ സംഘത്തലവന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ 'കോം ഇന്ത്യ'ക്ക് പുതിയ ഭാരവാഹികൾ; സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാൻ
കുറ്റിപ്പുറത്തുനിന്ന് കണ്ടെടുത്ത ഡയറക്ഷണല്‍ ബോംബിന്റെ ബാച്ച് നമ്പറുമായി ബന്ധപ്പെട്ടായിരുന്നു ദേഹൂര്‍ ആയുധപ്പുരയിലെ പരിശോധന. തുടര്‍ദിവസങ്ങളില്‍ കേസിനാസ്പദമായ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. മികച്ച സഹകരണമാണ് ആയുധപ്പുര അധികൃതരില്‍നിന്ന് ലഭിച്ചതെന്ന് മഹാരാഷ്ട്രയിലുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം പറഞ്ഞു.ചൊവ്വാഴ്ച രാവിലെ അന്വേഷണസംഘം ചന്ദ്രാപൂര്‍ ആയുധ ഫാക്ടറിയിലെത്തും. അവിടെനിന്ന് ലഭിക്കുന്ന രേഖകളില്‍ കുറ്റിപ്പുറത്തുനിന്ന് കണ്ടെത്തിയ ഡയറക്ഷണല്‍ ബോംബിന്റെ ബാച്ച് നമ്പറില്‍ ഏതെല്ലാം ഡിപ്പോകളിലേക്കും സൈനികയൂണിറ്റുകളിലേക്കും വെടിക്കോപ്പുകള്‍ കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസിന് സഹായകമായേക്കാവുന്ന തെളിവ് ലഭിക്കുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ ആയുധഡിപ്പോകളും സൈനികയൂണിറ്റുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങും.

bomb

പോലീസ് കാവലില്‍ മലപ്പുറം എ.ആര്‍ ക്യാമ്പില്‍ പ്രത്യേക ടെന്റിനകത്ത് സൂക്ഷിച്ച ക്ലേമോര്‍ കുഴി ബോംബുകള്‍.

കുറ്റിപ്പുറത്തുനിന്ന് കണ്ടെത്തിയ ഡയറക്ഷണല്‍ ബോംബുകളുടെ ബാച്ച് നമ്പര്‍ മാത്രമാണ് ആദ്യം പൊലീസിന് ലഭിച്ചിരുന്നത്. മഹാരാഷ്ട്രയിലെത്തി അന്വേഷണം ആരംഭിച്ചതോടെയാണ് ബോംബ് നിര്‍മിച്ച വര്‍ഷവും മറ്റുവിവരങ്ങളും കിട്ടിയത്. ഇതിനിടെയാണ് കുറ്റിപ്പുറം പാലത്തിനുതാഴെനിന്ന് അഞ്ഞൂറോളം വെടിയുണ്ടകളും പിയേഴ്‌സ് സ്റ്റീല്‍പ്‌ളേറ്റും കണ്ടെത്തിയത്. തുടര്‍ന്നാണ് അന്വേഷണപരിധിയില്‍ ഇവയും ഉള്‍പ്പെടുത്തിയത്

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധ നിര്‍മാണ ശാലയില്‍നിന്നും 2001ല്‍ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലയിലേക്ക് അയച്ചവയാണ് ഈ ബോംബുകളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തുടര്‍ന്നു പുല്‍ഗോവില്‍നിന്നും പഞ്ചാബിലേക്ക് അയച്ച ക്ലേമോര്‍ കുഴി ബോംബുളാണ് കുറ്റിപ്പുറത്ത് എത്തിയത്. ചന്ദ്രപൂരില്‍നിന്നും പൂനൈയിലേക്കയച്ച കുഴിബോംബുകളും കുറ്റിപ്പുറത്ത് എത്തിയതില്‍ ഉണ്ട്. പൂനൈയില്‍നിന്നും ബോബുകള്‍ എവിടേക്കാണ് അയച്ചത് എന്നത് സംബന്ധിച്ചു ഇന്നു വിവരം ലഭിക്കും. ഇതുസംബന്ധിച്ചു പൂനൈയിലേ ആയുധശാലയില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്.

മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നത്. 40വര്‍ഷം മുമ്പ് നിര്‍മിച്ച ബോംബുകളാണ് കുറ്റിപ്പുറത്തുനിന്നും കണ്ടെത്തിയത്. 1960ല്‍ ആദ്യമായി അമേരിക്ക വികസിപ്പിച്ചെടുത്ത കുഴിബോംബാണ് വന്‍നാശ നഷ്ടം ഉണ്ടാക്കുന്ന ക്ലേമോര്‍ വിഭാഗത്തില്‍പ്പെട്ട ഇവ. കാഞ്ചി പുറത്തേക്ക് നിര്‍ത്തുകയോ ഉപരിതലത്തിന് താഴെ കുഴിച്ചിടുന്ന പതിവ് രീതിയിലല്ല ക്ലേമോര്‍ കുഴിബോംബുകളുടേത്.

കുറ്റിപ്പുറത്തുനിന്നും അഞ്ച് അഞ്ച് കുഴിബോംബുകള്‍ കുഴിബോംബുകള്‍ കണ്ടെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ബോംബ് സ്‌ക്വഡുകളുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനു സമീപത്തെ ഭാരതപ്പുഴയോരം പരിശോധന നടത്തി. തുടര്‍ന്ന് ശിശിരങ്ങള്‍ ഉള്ള ചില ലോഹത്തകിടുകള്‍ സംഘം കണ്ടെടുത്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ മലപ്പുറം ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ടീമില്‍ തിരൂര്‍ ഡിവൈ.എസ്.പി: ഉല്ലാസ്‌കുമാര്‍, പെരിന്തല്‍മണ്ണ സി.ഐ: ടി.എസ് ബിജു, നിലമ്പൂര്‍ സി.ഐ: കെ.എം ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

English summary
Kuttipuram bomb case;Got informations from Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X