കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. സ്‌കൂളിലെ അക്കാദമിക-ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ghss1

ഇതിനൊപ്പം 2.2 കോടി രൂപ കൂടി പൊതുജനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തേണ്ടതുണ്ട്. ഇതിന് മുന്നോടിയായി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി അങ്കണത്തില്‍ പദ്ധതി രൂപീകരണവും ആസൂത്രണവും നടന്നു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ghss3

ദുബായിയും പേപ്പര്‍ലെസ്സാവുന്നു; പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം

കുട്ടികളെ നാളെയ്‌ക്കൊപ്പം നടക്കാന്‍ പ്രാപ്തമാക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് പഠന സൗകര്യങ്ങള്‍ പഴഞ്ചനാവാന്‍ പാടില്ല. നാടിന്റെ നന്‍മയോര്‍ത്തുള്ള പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ghss3

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സജിത ചടങ്ങില്‍ അധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡന്റ് കെ.പി അബ്ദുല്‍ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kuttiyadi government higher secondary school to international standard

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്