കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ ഇടപെടണം: കെയുഡബ്ല്യുജെ

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് കാപ്പൻ മഥുരയിലെ കെ.വി.എം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

kappan

നേരത്തേതന്നെ ഹൃദ്രോഗവും പ്രമേഹ രോഗവും അലട്ടുന്ന കാപ്പെൻറ ആരോഗ്യനില ജയിൽവാസത്തെ തുടർന്നു മോശം അവസ്ഥയിലായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാപ്പെൻറ ആരോഗ്യാവസ്ഥ കൂടുതൽ മോശമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്ന കാപ്പൻ ഉയർന്ന പ്രമേഹവും നോമ്പിെൻറ ക്ഷീണവും മൂലം ദിവസങ്ങളായി ക്ഷീണിതനായിരുന്നു.

സിദ്ദിഖ് കാപ്പന് കൊറോണ രോഗം; മഥുര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിസിദ്ദിഖ് കാപ്പന് കൊറോണ രോഗം; മഥുര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

കാപ്പനെ പാർപ്പിച്ചിരുന്ന മഥുര ജയിലിൽ കഴിഞ്ഞദിവസം അമ്പതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആറു മാസത്തിലേറെയായി അന്യായ തടങ്കലിൽ കഴിയുന്ന കാപ്പനോട് മനുഷ്യത്വരഹിതമായ സമീപനം പുലർത്തുന്ന ഉത്തർപ്രദേശ് ഭരണകൂടത്തിെൻറയും യു.പി പൊലീസിൻറയും കീഴിൽ അദ്ദേഹത്തിെൻറ മതിയായ ആരോഗ്യ പരിചരണം കിട്ടുമോ എന്ന കാര്യത്തിൽ അങ്ങേയറ്റം ആശങ്കയും ഉത്കണ്ഠയും ഉണ്ട്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ കേന്ദ്രത്തിൻറയും കേരള സർക്കാരിന്‍റെയും അടിയന്തര ഇടപെടൽ ആവശ്യമാണ്. ദൽഹിയിൽ എയിംസ് പോലെ മികച്ച നിലവാരത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും അദ്ദേഹത്തിൻറ മോചനത്തിനും കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും ഉത്തർപ്രദേശ് സർക്കാറുമായി ബന്ധപ്പെട്ടു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സമർപ്പിച്ച നിവേദനത്തിൽ യൂണിയൻ പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അഭ്യർഥിച്ചു.

'സംസ്ഥാന പ്രസിഡന്റിന് എംഎല്‍എ സീറ്റ് എന്ന കീഴ്വഴക്കം കെഎസ്‌യുവിനെ ദുര്‍ബലപെടുത്തം';വിമർശനം'സംസ്ഥാന പ്രസിഡന്റിന് എംഎല്‍എ സീറ്റ് എന്ന കീഴ്വഴക്കം കെഎസ്‌യുവിനെ ദുര്‍ബലപെടുത്തം';വിമർശനം

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
KUWJ Demands Intervene To save the life of Siddique Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X