Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍, തുര്‍ക്കി പാകിസ്താനൊപ്പം ചേരും? സൗദി മോഡല്‍ കരാര്‍, ഖവജ ആസിഫ് നല്‍കുന്ന സൂചന

പശ്ചിമേഷ്യയില്‍ പുതിയ സൈനിക സഖ്യം രൂപീകൃതമാകുന്നു എന്ന സൂചന നല്‍കി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ ആസിഫ്. പാകിസ്താനും സൗദി അറേബ്യയും ഒപ്പുവച്ച പ്രതിരോധ കരാറിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ ചേരുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. ഖത്തറും തുര്‍ക്കിയും ഈ സഖ്യത്തിലേക്ക് ചേരുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി വരുന്നു എന്നാണ് മന്ത്രി പ്രാദേശിക മാധ്യമത്തോട് പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം
കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം

സൗദി അറേബ്യയും പാകിസ്താനും കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു രാജ്യത്തെ മൂന്നാമതൊരു ശക്തി ആക്രമിച്ചാല്‍ ഇടപെടാം എന്നാണ് കരാറിന്റെ കാതല്‍. യൂറോപ്പില്‍ നാറ്റോ രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറിന് തുല്യമായ വകുപ്പാണിത്. അതുകൊണ്ടുതന്നെ ഇസ്ലാമിക് നാറ്റോ വരുന്നു എന്ന പ്രചാരണത്തിന് ഈ കരാര്‍ ഇടയാക്കിയിരുന്നു.

will qatar turkey join saudi pak deal

ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയ തൊട്ടുപിന്നാലെയാണ് സൗദിയും പാകിസ്താനും കരാറില്‍ ഒപ്പുവച്ചത്. അമേരിക്കയുടെ സുരക്ഷാ വാഗ്ദാനം സൗദി അറേബ്യ വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നതിന്റെ സൂചനയായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. അമേരിക്ക പ്രഥമ പരിഗണന ഇസ്രായേലിന് മാത്രമാണ് നല്‍കുക എന്ന വികാരം ജിസിസി രാജ്യങ്ങളിലുണ്ട് എന്നാണ് വിലയിരുത്തല്‍.

വിജയ് തീരുമാനം മാറ്റി; പിന്തുണച്ചവര്‍ ഉടക്കിയതോടെ ജ്യോതിഷിയെ ഒഴിവാക്കി, ശമ്പളം ഖജനാവിന് ലാഭം
വിജയ് തീരുമാനം മാറ്റി; പിന്തുണച്ചവര്‍ ഉടക്കിയതോടെ ജ്യോതിഷിയെ ഒഴിവാക്കി, ശമ്പളം ഖജനാവിന് ലാഭം

ഈ സഖ്യത്തിലേക്ക് വൈകാതെ ഖത്തറും തുര്‍ക്കിയും എത്തുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ പ്രാദേശിക ടെലിവിഷനുമായി സംസാരിക്കവെ പാകിസ്താന്റെ പ്രതിരോധ മന്ത്രി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഖത്തറും തുര്‍ക്കിയും വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ഖവജ ആസിഫ് കൂട്ടിച്ചേര്‍ത്തു. സുന്നി രാജ്യങ്ങളുടെ കൂട്ടായ്മയായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.

ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍

ജിസിസിയിലെ മികച്ച സമ്പന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഖത്തറും. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അത്യാധുനിക ആയുധങ്ങളും ഡ്രോണുകളും നിര്‍മിക്കുന്നതിലും ശാസ്ത്ര പുരോഗതിയിലും മികച്ച മുന്നേറ്റം നടത്തിയ രാജ്യമാണ് തുര്‍ക്കി. ഈ നാലു രാജ്യങ്ങളും പ്രതിരോധ സഖ്യമുണ്ടാക്കിയാല്‍ മേഖലയില്‍ വന്‍ ശക്തിയായി മാറും.

ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഔദ്യോഗികമായി പുതിയ പ്രതിരോധ കരാര്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പാകിസ്താന്റെ മന്ത്രിയും തന്റെ പ്രതികരണത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നില്ല. എങ്കിലും പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഏതു തരം സൈനിക സഖ്യങ്ങളും രൂപീകരിക്കപ്പെട്ടേക്കാം.

യുഎഇ സ്വര്‍ണവില കുറഞ്ഞു; മലയാളി പ്രവാസികള്‍ക്ക് വന്‍ നേട്ടം, 14200 രൂപ ലാഭം, ഇങ്ങനെ ആദ്യം
യുഎഇ സ്വര്‍ണവില കുറഞ്ഞു; മലയാളി പ്രവാസികള്‍ക്ക് വന്‍ നേട്ടം, 14200 രൂപ ലാഭം, ഇങ്ങനെ ആദ്യം

അതിനിടെ, കുവൈത്തില്‍ ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചു കുവൈത്ത് ആരോപിച്ചു. ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. യുഎഇയും സൗദി അറേബ്യയും ഇറാനെ രഹസ്യമായി ആക്രമിച്ചു എന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ഉള്‍പ്പെടെയുള്ള യുഎസ് പ്രതിനിധി സംഘം ചൈനയില്‍ എത്തി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇറാന്‍ വിഷയം പ്രധാന ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+