ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ദിലീപ് വിളിച്ചിരുന്നു..അന്ന് തീര്‍ത്ത വിഷയമാണ്..ലക്ഷ്മി രാമകൃഷ്ണന് പറയുന്നു
അക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അന്ന് ദിലീപ് വിളിച്ചിരുന്നു. താന്‍ കാരണമല്ല അത്തരത്തില്‍ സംഭവിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളും പ്രചരിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചില താരങ്ങളും സംവിധായകരുമൊക്കെ രംഗത്തു വന്നിരുന്നു. അത്തരത്തില്‍ ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കല്‍ക്കട്ടാ ന്യൂസ് എന്ന ബ്ലസി ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപാണെന്ന തരത്തില്‍ ലക്ഷ്മി പ്രതികരിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിനുള്ള വിശദീകരണവുമായി ലക്ഷ്മി വീണ്ടും രംഗത്തുവന്നിട്ടുണ്ട്.
ദിലീപിനെതിരെ താന്‍ പ്രതികരിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം വിശദീകരിച്ചിട്ടുള്ളത്. ഒന്നര വര്‍ഷം മുന്‍പ് ഏതോ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തമാശയായി പറഞ്ഞ കാര്യമാണതെന്നും അവര്‍ പറയുന്നു.

കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍
ബ്ലസി സംവിധാനം ചെയ്ത കല്‍ക്കട്ടാ ന്യൂസില്‍ നിന്നും തന്നെ പുറത്താക്കിയതിന് പിന്നില്‍ ദിലീപാണെന്ന് ലക്ഷ്മി രാമകൃഷ്ണന് പറഞ്ഞുവെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചത്.

തമാശയായി പറഞ്ഞിരുന്നു
ഒന്നര വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തിനിടയില്‍ തമാശയായി പറഞ്ഞ കാര്യമാണത്. കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഭാഗ്യം കെട്ടവള് എന്നു പറഞ്ഞ് ഒഴിവാക്കിയ താന്‍ ഇപ്പോള്‍ ഭാഗ്യം തെളിയിച്ചില്ലേ എന്നു ചോദിച്ചിരുന്നു. വിനീത് ശ്രീനിവാസന് ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

അന്ന് ദിലീപ് വിളിച്ചിരുന്നു
അന്ന് താന്‍ ഇങ്ങനെ പറഞ്ഞുവെന്നറിഞ്ഞപ്പോള്‍ ദിലീപ് വിളിച്ചിരുന്നു. ചേച്ചി ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ഞാന്‍ കാരണമല്ല ഒഴിവാക്കിയതെന്നും പറഞ്ഞിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

അന്ന് തീര്‍ന്ന വിഷയമാണ്
ആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ച് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചതോടെ ആ സംഭവം തീര്‍ന്നതാണ്. ദിലീപുമായി തനിക്ക് യാതൊരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതികരണത്തെക്കുറിച്ച് അന്വേഷണം
ദിലീപിനെതിരെ പ്രതികരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് ശേഷം നിരവധി പേരാണ് താന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയോ എന്നറിയാനായി വിളിക്കുന്നതെന്നും താരം പറയുന്നു.

സമാധാനം നഷ്ടപ്പെട്ടു
എന്താണ് പ്രശ്നം, അത്തരത്തില്‍ പ്രതികരിച്ചോ തുടങ്ങിയ ചോദ്യങ്ങളുമായി നൂറു കണക്കിന് പേരാണ് തന്നെ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു . ഈ സംഭവത്തോട് കൂടി തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറയുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയം
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് പ്രതികരണം നടത്തരുതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവര്‍ത്തി തന്നില്‍ നിന്നുണ്ടാകില്ലെന്നും അവര്‍ പറയുന്നു.

ആദ്യ സിനിമയില്‍ ദിലീപിനൊപ്പം
ലക്ഷ്മി രമാകൃഷ്ണന്‍ വേഷമിട്ട ആദ്യ മലയാള സിനിമയായ ചക്കരമുത്തില്‍ ദിലീപായിരുന്നു നായകന്. ആ സിനിമയുടെ ലൊക്കേഷനില്‍ മാന്യമായിട്ടാണ് ദിലീപ് തന്നോട് പെരുമാറിയതെന്നും ലക്ഷ്മി പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications