കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരഹിതര്‍ക്ക് ഭൂമി: നടപടി ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ദേവികുളം താലൂക്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുതിലേക്ക് കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂ ഉടമകളില്‍ നിന്നും നേരിട്ട് അപേക്ഷകള്‍ ക്ഷണിച്ചു.

സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ ജില്ലാമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മുഖേനയാണ് ഭൂമി വാങ്ങുന്നത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷിയോഗ്യവും കുടിവെള്ള ലഭ്യതയുള്ളതും ഗതാഗതം, വൈദ്യുതി എന്നീ സൗകര്യങ്ങളുള്ളതും പാറക്കെട്ടുകള്‍ ഇല്ലാത്തതുമടക്കം യാതൊരുവിധ നിയമപ്രശ്നങ്ങളിലും ഉള്‍പ്പെടാത്ത ബാധ്യതയില്ലാത്ത ഭൂമി വില്‍ക്കുതിന് തയ്യാറാണെ സമ്മതപത്രം ഉള്‍പ്പെടുത്തി വേണം നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

bhoomi

ഭൂമി വാങ്ങുന്നത് സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്കും നിയമനിബന്ധനകള്‍ക്കും വിധേയമായായിരിക്കും ഭൂമി വാങ്ങുന്നത്. ഭൂമി തിരഞ്ഞെടുക്കുതിനും ഗുണനിലവാരം നിശ്ചയിക്കുതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാകലക്ടര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എന്നിവര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കുന്നതിന് താല്‍പര്യമുള്ള ഭൂ ഉടമകള്‍ ജൂണ്‍ 5ന് മുമ്പായി അപേക്ഷ അടിമാലി ട്രേബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നല്‍കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതതിയുടെ ഭാഗമായി ഭൂമിയും വീടുമില്ലാത്ത ഭവന രഹതിര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി...

English summary
land for landless peoples according to district administration order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X