ഷാഫിക്ക് ഹാജരാകാന്‍ നോട്ടീസ്, പരിശോധനയില്‍ ലാപ്പ്‌ടോപ്പും പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കത്തിന് കസ്റ്റംസ്. ടിപി വധക്കേസിലെ പ്രതികളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കുമാണ് അന്വേഷണം നീളുന്നത്. ഷാഫിയുടെ വീട്ടില്‍ പരിശോധനയും തെളിവെടുപ്പും കസ്റ്റംസ് നടത്തി. കൊടി സുനിക്കും ഷാഫിക്കുമെതിരെ അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുണ്ട്. കടത്തുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനുള്ള ആസൂത്രണങ്ങള്‍ സുനിയും ഷാഫിയും കൂടിയാണെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ചെയ്തു.

അതേസമയം കേസ് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിര്‍ണായക രേഖകള്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ഇതോടൊപ്പം ലാപ്പ്‌ടോപ്പും പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തിട്ടുണ്ട്. ഷാഫിക്ക് നോട്ടീസും കസ്റ്റംസ് നല്‍കി. ഈ മാസം ഏഴിന് ഹാജരാവാനാണ് നിര്‍ദേശം. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് കൊടി സുനിയുടെ വീട്ടിലും പരിശോധനയ്ക്കായി എത്തിയിരുന്നു. എന്നാല്‍ വീട് അടച്ചിട്ടിരിക്കുകയാണ്. വിയ്യൂര്‍ ജയിലില്‍ എത്തി കൊടി സുനിക്ക് സമന്‍സ് നല്‍കുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
അര്‍ജുനെ ഇന്ന് രാവിലെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അര്‍ജുന്റെ വീട്ടില്‍ നടത്തിയ. പരിശോധനയില്‍ മെമ്മറി കാര്‍ഡ്, എടിഎം, സ്വര്‍ണ ഇടപാട് നടത്തിയതിന്റെ രേഖകള്‍ എന്നിവ കണ്ടെടുത്തെന്ന് കസ്റ്റംസ് പറഞ്ഞു. കാര്‍ ഒളിപ്പിച്ച അഴീക്കോട്ടെ ഉരു നിര്‍മാണ ശാലയ്ക്കടുത്ത് എത്തിച്ച് നേരത്തെ തെളിവെടുത്തിരുന്നു. കാര്‍ മാറ്റാനുള്ള ശ്രമത്തില്‍ ഫോണ്‍ നഷ്ടമായെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞു. ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞെന്നാണ് അര്‍ജുന്‍ പറഞ്ഞിരുന്നത്. ഇത് തിരുത്തുകയായിരുന്നു അര്‍ജുന്‍.
അര്‍ജുന്റെ ഭാര്യ അമലയോടും തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് എത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്. ക്യാരിയര്‍മാര്‍ക്ക് സുരക്ഷ നല്‍കുന്നതും സ്വര്‍ണം നഷ്ടപ്പെട്ടയാല്‍ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബ്ദ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. ഇനി അര്‍ജുന്റെ ഫോണിലെ സകല വിവരങ്ങളും നോക്കി തുടര്‍ പരിശോധനയിലേക്കാണ് കസ്റ്റംസ് നീങ്ങുന്നത്.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications