കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് കൗണ്ട്ഡൗണ്‍ തുടങ്ങി... 16 ദിവസം മാത്രം, ഇത് അവസാന അവസരം, തള്ളിയാല്‍...

നാലു തവണ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഒക്ടോബര്‍ ഏഴിനു കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജയിലിലുള്ള ദിലീപ് ആങ്കയിലാണ്. കുറ്റപത്രം അന്വേഷസംഘം സമര്‍പ്പിക്കുന്നതിനു മുമ്പ് ഏതു വിധേനയും ജാമ്യം നേടാനുള്ള നെട്ടോട്ടത്തിലാണ് ദിലീപ് ക്യാംപ്.

ഇതിനകം നാലു തവണ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെയും അങ്കമാലി കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളപ്പെടുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ് ചീട്ട്‌കൊട്ടാരം കണക്കെ തകരും, ദിലീപ് രക്ഷപ്പെടും!! സുനി മാപ്പുസാക്ഷി?നടിയെ ആക്രമിച്ച കേസ് ചീട്ട്‌കൊട്ടാരം കണക്കെ തകരും, ദിലീപ് രക്ഷപ്പെടും!! സുനി മാപ്പുസാക്ഷി?

കേസ് ദുര്‍ബലമാവില്ല, അവരുടെ 'പദ്ധതി' പൊളിയും... പോലീസിന്‍റെ ഒടുക്കത്തെ നീക്കംകേസ് ദുര്‍ബലമാവില്ല, അവരുടെ 'പദ്ധതി' പൊളിയും... പോലീസിന്‍റെ ഒടുക്കത്തെ നീക്കം

70ാം ദിവസത്തിലേക്ക്

70ാം ദിവസത്തിലേക്ക്

കേസില്‍ ദിലീപ് ജയിലിലായിട്ട് 70ാം ദിവസം ഇന്ന് പൂര്‍ത്തിയാവുകയാണ്. ജൂലൈ 10നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.

ദിലീപ് ക്യാംപ് ആശങ്കയില്‍

ദിലീപ് ക്യാംപ് ആശങ്കയില്‍

കുറ്റപത്രം ഒക്ടോബര്‍ ഏഴിന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചതോടെ ദിലീപ് ക്യാംപില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കാരണം ആ ദിവസത്തിലേക്ക് ഇനി 16 ദിനങ്ങള്‍ കൂടി മാത്രമാണ് ശേഷിക്കുന്നത്.

അഞ്ചാമത്തെ ജാമ്യാപേക്ഷ

അഞ്ചാമത്തെ ജാമ്യാപേക്ഷ

കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിയ്യതി അടുത്തു കൊണ്ടിരിക്കുന്നതിനാലാണ് അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയ തൊട്ടടുത്ത ദിവസം തന്നെ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. താരത്തിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷ കൂടിയായിരുന്നു ഇത്.

സ്വാഭാവിക ജാമ്യത്തിന് അര്‍ഹത

സ്വാഭാവിക ജാമ്യത്തിന് അര്‍ഹത

മാനഭംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാളെ 90 ദിവസം വരെ തടവില്‍ വയ്ക്കാന്‍ കഴിയും. 90 ദിവസം കഴിഞ്ഞാല്‍ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്.

ജാമ്യം ലഭിക്കില്ല

ജാമ്യം ലഭിക്കില്ല

90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ പിന്നീട് ജാമ്യം ലഭിക്കില്ലെന്നതാണ് ദിലീപിനെ ഭയപ്പെടുത്തുന്നത്. ഒക്ടോബര്‍ 10നാണ് ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാവുക. ഒക്ടോബര്‍ ഏഴിനു തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പായതോടെ പുറത്തിറങ്ങാനുള്ള സമയവും താരത്തിന് കുറവാണ്.

വിചാരണ തടവുകാരന്‍

വിചാരണ തടവുകാരന്‍

90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് വിചാരണ തടവുകാരനായി ജയിലില്‍ തന്നെ കഴിയേണ്ടിവരും. വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയുന്നതു വരെ പിന്നീട് താരത്തിനു ജാമ്യത്തിനു വേണ്ടി കാത്തിരിക്കേണ്ടിവരികയും ചെയ്യും.

അവസാന അവസരം

അവസാന അവസരം

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമായിരിക്കും ഇത്. കാരണം ഈ മാസം 28ന് പൂജ അവധിക്കായി പിരിയുന്ന കോടതി പിന്നീട് ഒക്ടോബര്‍ മൂന്നിനാണ് വീണ്ടും ചേരുന്നത്. പ്രോസിക്യൂഷന്റെ വാദം കേട്ട ശേഷം പൂജ അവധിയും കഴിഞ്ഞായിരിക്കും ഒരുപക്ഷെ കോടതി വിധി പറയുക.

കാവ്യ, നാദിര്‍ഷാ ജാമ്യം ?

കാവ്യ, നാദിര്‍ഷാ ജാമ്യം ?

കേസില്‍ പ്രതിയാക്കപ്പെടുമെന്ന സൂചനകളെ തുടര്‍ന്നു കാവ്യാ മാധവനും നാദിര്‍ഷായും നേരത്തേ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി അധികം വൈകാതെ തന്നെ വിധി പറയും. എന്നാല്‍ ഇരുവര്‍ക്കും ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പോലീസിന്റെ അടുത്ത നീക്കമെന്താവുമെന്നത് ദിലീപിനെ ആശങ്കയിലാക്കുന്നുണ്ട്.

പ്രോസിക്യൂഷന്‍ അറിയിച്ചത്

പ്രോസിക്യൂഷന്‍ അറിയിച്ചത്

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ കാവ്യയെയും നാദിര്‍ഷായെയും പ്രതികളാക്കിയിട്ടില്ലെന്നും ഇവര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

അന്വേഷണം തുടരും

അന്വേഷണം തുടരും

ഒക്ടോബര്‍ ഏഴിന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

ജയിലിലേക്ക് സിനിമാ മേഖലയിലെ പലരും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയത് ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗണേഷ് കുമാര്‍, കെപിഎസി ലളിത എന്നിവരുടെ സന്ദര്‍ശനം സമ്മര്‍ദ്ദതന്ത്രമാണെന്നും പോലീസ് പറയുന്നു.

English summary
Last chance for Dileep to get bail in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X