എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടന; ലക്ഷ്മി നായര്‍ അഖിലേന്ത്യ സെക്രട്ടറി, വിക്കി പേജ് തിരുത്തി എതിരാളികള്‍
തിരുത്തലുകളില്‍ ലോ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയോടെ തന്നെ തിരുത്തലുകള്‍ മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: എസ്എഫ്‌ഐ ഫാസിറ്റ് സംഘടനയെന്ന് സ്വതന്ത്ര ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ. എതിരാളികള്‍ വിക്കിയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്നാണ് കരുതുന്നത്. പിന്നീട് തിരുത്തി ശരിയാക്കിയിട്ടുണ്ട്. ലോ കോളേജ് വിഷത്തില്‍ എസ്എഫ്‌ഐ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ്
ഇങ്ങനൊരു നീക്കം നടന്നതെന്നാണ് കരുതുന്നത്.
തിരുത്തലുകളില്‍ ലോ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയോടെ തന്നെ തിരുത്തലുകള്‍ മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷമി നായരെയാണ് അവരോധിച്ചിരിക്കുന്നത്.

ശിഖണ്ടിയാക്കി
എസ്എഫ്‌ഐയുടെ പൂര്‍ണ്ണ രൂപമായ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നതിന് ശിഖണ്ടി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നാക്കിയാണ് എഡിറ്റ് ചെയ്ത് എതിരാളികള്‍ വിക്കിയില്‍ ചേര്‍ത്തത്.

പ്രസിഡന്റ്
എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ അഖിലേന്ത്യ പ്രസിഡന്റായി നാരായണന്‍ നായരെയും സെക്രട്ടറിയായി ലക്ഷ്മി നായരെയും എതിരാളികള്‍ അവരോധിച്ചു.

ഫാസിസ്റ്റ് സംഘടന
ആമുഖത്തില്‍ എസ്എഫ്‌ഐ എന്നത് ഇടതുപക്ഷ സ്വഭാവമുള്ള ഒരു ഫാസിസ്റ്റ് സംഘടനയാണെന്നും, ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ത്ഥി സംഘടനയാണെന്നും പറയുന്നു.

യൂണിയന്‍ പിടിച്ചെടുത്തത്
അടുത്തകാലത്തായി എല്ലാ കോളേജുകളിലും എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചെടുത്തിരുന്നു. കയ്യൂക്കിന്റെ ബലത്തിലാണ് എസ്എഫ് കോളേജുകള്‍ പിടിച്ചടക്കുന്നതെന്ന ആരോപണംവും സപോജില്‍ കൂട്ടി ചേര്‍ത്തു.

പരാതിയുണ്ട്
ദളിത്- കീഴാള വിരുദ്ധ സമീപനങ്ങള്‍ എസ്എഫ്‌ഐയില്‍ നിന്നും ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പേജില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്.

വ്യാപക പ്രതിഷേധം
ഓരോ വര്‍ഷവും ദളിത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും അക്രമം നടത്തുന്ന എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും പേജില്‍ തിരുത്തിയിച്ചുണ്ട്.

ഫാസിസ്റ്റ് സംഘടന
എസ്എഫ്‌ഐ മാത്രമല്ല എഐഎസ്എഫും ഫാസിസ്റ്റ് വിരുദ്ധ സംഘടനയാണെന്ന വിമര്‍ശനവും പേജ് തിരുത്തിയവര്‍ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications