കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ഡോ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചു?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചു?
ലോ അക്കാദമി പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ക്കെതിരെ അക്കാദമിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആശ ട്രീസ ജോസ് വണ്‍ ഇന്ത്യയോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞും ലക്ഷ്മി നായര്‍ കോളജില്‍ നടത്തുന്ന തന്നിഷ്ടത്തെക്കുറിച്ചായിരുന്നു ഇത്. എന്നാല്‍ ഇതിലും ഗുരുതരമാണ് ഇപ്പോള്‍ മറ്റ് വിദ്യാര്‍ഥികള്‍ പറയുന്ന കാര്യങ്ങള്‍.

Read Also: ലക്ഷ്മി നായരെ ജോണ്‍ ബ്രിട്ടാസ് വഴിവിട്ട് സഹായിച്ചോ? ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല!

കേരള ലോ അക്കാദമി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു എന്നാണ് ആരോപണം. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമായി പതിയുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതത്രെ. കഴിഞ്ഞില്ല, കുട്ടികളുടെ പേടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വേറെയുമുണ്ട്.

ഇതാ കണ്ടോ ക്ലാരിറ്റി കണ്ടോ

ഇതാ കണ്ടോ ക്ലാരിറ്റി കണ്ടോ

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പലയിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കോറിഡോറുകളിലും ഡൈനിങ് ഹാളിലും മറ്റ് പല സ്ഥലങ്ങളിലും ക്യാമറ വെച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതും കിട്ടത്തക്ക വിധത്തിലാണത്രെ ക്യാമറകള്‍. ഈ ദൃശ്യങ്ങള്‍ ക്ലാരിറ്റി കണ്ടോ എന്ന് ചോദിച്ച് മറ്റ് കുട്ടികളെ ലക്ഷ്മി നായര്‍ കാണിച്ചു എന്നാണ് ഒരു വിദ്യാര്‍ഥിനി ആരോപിക്കുന്നത്. കുളിമുറിയിലേക്ക് വരെ ക്യാമറക്കണ്ണുകള്‍ നീളുന്നതിലും കുട്ടികള്‍ക്ക് ആശങ്കയുണ്ട്.

ദൃശ്യങ്ങള്‍ ലക്ഷ്മി നായരുടെ ഫോണില്‍

ദൃശ്യങ്ങള്‍ ലക്ഷ്മി നായരുടെ ഫോണില്‍

സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പാളായ ലക്ഷ്മി നായരുടെ ഫോണിലേക്കാണത്രെ പോകുന്നത്. ഈ ഫോണ്‍ ഇവരുടെ മകനോ ഭര്‍ത്താവോ മറ്റ് ബന്ധുക്കളോ എടുത്ത് നോക്കുന്നുണ്ടാകില്ലേ. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ ഇത്. സിസി ടിവി സ്ഥാപിച്ചവര്‍ക്ക് പാസ്‌വേര്‍ഡ് ഉണ്ടെങ്കില്‍ മൊബൈലിലോ ടാബിലോ തങ്ങളുടെ ചിത്രങ്ങള്‍ കിട്ടുന്നുണ്ടാകില്ലേ എന്നും പെണ്‍കുട്ടികള്‍ക്ക് പേടിയുണ്ട്.

ഇതാണോ ഈ പറയുന്ന സുരക്ഷ

ഇതാണോ ഈ പറയുന്ന സുരക്ഷ

ബാത്ത്‌റൂമില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിപ്പോകുന്നതും വരുന്നതുമായ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിയുന്നുണ്ട്. സുരക്ഷയുടെ പേര് പറയുന്ന ടീച്ചര്‍ എന്തുകൊണ്ട് അതിനൊരു പരിഹാരം ഉണ്ടാക്കിയില്ല - ഒരു കുട്ടി ചോദിക്കുന്നു. സുരക്ഷ തന്നെയാണ് കാര്യമെങ്കില്‍ എന്താണ് ഹോസ്റ്റലിന്റെ പിറകില്‍ ക്യാമറ വെക്കാത്തത് എന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട്. ഇതിനൊന്നും മറുപടിയില്ല.

ഹോസ്റ്റലിന് പിന്നില്‍ എന്താണ് പ്രശ്‌നം

ഹോസ്റ്റലിന് പിന്നില്‍ എന്താണ് പ്രശ്‌നം

ഹോസ്റ്റലിന്റെ മുന്‍വശത്തും കിച്ചനിലും മെസിലും ലോബിയിലും ഒക്കെ ക്യാമറകളുണ്ട്. അതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ ആണ്‍കുട്ടികളടക്കം നടന്നു പോകുന്ന വഴിയാണ് ഹോസ്റ്റലിന് പിന്‍വശത്ത്. അവിടെ ആകെയുള്ളത് ഒരു മുള്ളുവേലി ആണ്. അവിടെ ഒരു ക്യാമറയില്ല. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ആറ് മണി കഴിഞ്ഞാല്‍ ജനല്‍ തുറക്കണ്ട എന്നാണ് തങ്ങള്‍ക്ക് കിട്ടിയ മറുപടി - എങ്ങനെയുണ്ട്. കുട്ടികള്‍ ചോദിക്കുന്നു.

അസഭ്യം പറയലാണ് വിനോദം

അസഭ്യം പറയലാണ് വിനോദം

ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ തങ്ങളോട് പലപ്പോഴും അസഭ്യം പറഞ്ഞിട്ടുണ്ട് എന്നാണ് ഒരു കുട്ടി പറയുന്നത്. നീ ആ കുട്ടിയുടെ കൂടെ നടന്നാല്‍ അവള്‍ നിനക്ക് വല്ല ലോഡ്ജിലും മുറിയെടുത്ത് തരും എന്ന് തന്റെ കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പോകുമ്പോള്‍ വയറും വീര്‍പ്പിച്ച് കുട്ടിയെ ഒക്കത്ത് വെച്ചേ പോകുകയുള്ളൂ - ഒരു വിദ്യാര്‍ഥിനിയെക്കുറിച്ച് മാതാപിതാക്കളോട് പ്രിന്‍സിപ്പാള്‍ പറഞ്ഞ ഭാഷയാണിത്.

ആണിന്റെ ചൂട് പറ്റാനാണോ

ആണിന്റെ ചൂട് പറ്റാനാണോ

പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം സംസാരിച്ചാല്‍ പോലും പ്രിന്‍സിപ്പാള്‍ അസഭ്യം പറയാറുണ്ടത്രെ. ആണിന്റെ ചൂടുപറ്റിയിരിക്കാനല്ലേ നീ വരുന്നത് എന്നാണ് പെണ്‍കുട്ടികളോട് ചോദ്യം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഗര്‍ഭം ഉണ്ടാക്കി പോവില്ലേ എന്നൊക്കയുള്ള ചോദ്യങ്ങള്‍ വേറെ. കുര്‍ത്ത ധരിച്ചുവരുന്ന കുട്ടികളോട് നിനക്കൊക്കെ ഷാള്‍ ഇടാതെ വരുന്നതല്ലേ സൗകര്യം എന്നും ചോദിച്ചിട്ടുണ്ട് പോലും.

പേരില്‍ മാത്രമല്ല നായര്‍

പേരില്‍ മാത്രമല്ല നായര്‍

ഉമ്രയ്ക്ക് പോയ് തിരിച്ചു വന്ന മുസ്ലിം വിദ്യാര്‍ത്ഥിയോട് മേത്തന്മാര്‍ കോളേജില്‍ കേറി നിരങ്ങണ്ട എന്ന് ലക്ഷ്മി നായര്‍ ചോദിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോളജിലെ എല്ലാ കുട്ടികളോടും ലക്ഷ്മി നായര്‍ ജാതി ചോദിക്കുമായിരുന്നത്രെ. നായര്‍ ജാതിയില്‍ അല്ലാത്ത കുട്ടികളോട് പുച്ഛമാണ് പോലും ഇവര്‍ക്ക്. പേരിനൊപ്പം നായര്‍ എന്ന വാലും വെച്ച് നടക്കുന്ന ലക്ഷ്മി നായരുടെ മനസിലും ഇതേ ജാതിചിന്ത തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

ഭാവി തുലച്ച് കളയും

ഭാവി തുലച്ച് കളയും

ലക്ഷ്മി നായര്‍ക്ക് കാഴ്ചയില്‍ തന്നെ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ കുട്ടിയുടെ കഷ്ടകാലം അവിടെ തുടങ്ങും. ലക്ഷ്മി നായര്‍ക്ക് ദേഷ്യം തോന്നാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട. എന്റെ മുന്നില്‍ നിങ്ങളാരെങ്കിലും പെട്ടുകഴിഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ ഭാവി തുലച്ചുകളയുമെന്ന് ഫസ്റ്റ് ഡേ ആദ്യക്ലാസില്‍ തന്നെ ലക്ഷ്മി നായര്‍ കുട്ടികളോട് പറയുകയും ചെയ്യുമത്രെ.

English summary
Law college issue: Students react against pricipal Lakshmi Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X