മലപ്പുറത്ത് യുഡിഎഫിന് തുണയായത് വര്‍ഗീയ പ്രചരണം; ഇടതിനും വലതിനും വോട്ട് കൂടി...

  • By: Akshay
Subscribe to Oneindia Malayalam

മലപ്പുറം: യുഡിഎഫിന്റെ വര്‍ഗീയ പ്രചാരണം കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് ഒരു പരിധിവരെ സഹായിച്ചെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികളുമായി ലീഗ് ധാരണ ഉണ്ടാക്കിയതും യുഡിഎഫിന് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം നോട്ടയ്ക്ക് മൂവായിരത്തിലധികം വോട്ട് ലഭിച്ച തിരഞ്ഞെടുപ്പില്‍ ഇടതിനും വോട്ട് കൂടി.

 എല്‍ഡിഎഫിനും യുഡിഎഫിനും

എല്‍ഡിഎഫിനും യുഡിഎഫിനും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദ് നേടിയ 1,94, 739 എന്ന ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇടതു സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു.

 നിരാശ

നിരാശ

ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ തന്നെ വ്യക്തമായ ലീഡ് പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചിരുന്നു.

 യുഡിഎഫ്

യുഡിഎഫ്

ഏഴ് നിയോജകമണ്ഡലങ്ങളില്‍ മലപ്പുറം ഒഴിച്ച് ബാക്കിയെല്ലാം നിയോജകമണ്ഡലങ്ങളിലും 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് ഇക്കുറി യുഡിഎഫ് സ്വന്തമാക്കിയത്.

 ബിജെപി

ബിജെപി

2014ല്‍ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്ക് വെറും 957 വോട്ടുകളാണ് ഇക്കുറി അധികം നേടാനായത്.

English summary
LDF candidate MB Faisal's statement about malappuram election
Please Wait while comments are loading...