കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോൺഗ്രസ് അന്ത്യമടുത്ത പാർട്ടി; എൽ‌ഡിഎഫ് വെന്റിലേറ്ററല്ല, രൂക്ഷ വിമർശനവുമായി കാനം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെഎം മാണിയുടെ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഎം. അന്ത്യകുദാശ അടുത്തവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്. ഉത്തരകൊറിയേയും ചൈനയേയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്കില്ലെന്നും കാനം വ്യക്തമാക്കി. ഇത്തരകൊറിയയേയും ചൈനയേയും പിന്തുണയ്ക്കേണ്ട ആവശ്യം ഇപ്പോൾ നമുക്കില്ലെന്നും കാനം പറഞ്ഞു. ഉത്തരകൊറിയയേയും ചൈനയേയും പിന്തുണച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് കാനം പ്രതികരിച്ചത്.

മുന്നണി വിട്ടവർക്ക് തിരിച്ചു വരാം

മുന്നണി വിട്ടവർക്ക് തിരിച്ചു വരാം

മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വിജിലന്‍സും പോലീസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാര്യമാക്കേണ്ടതില്ല കോടതിയില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടുമെന്ന് കാനം പറഞ്ഞു. മുന്നണി വിട്ടവർക്ക് തിരിച്ചു വരാം. അല്ലാത്തവരെകുറിച്ച് ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല ഭൂരിപക്ഷമുള്ള മുന്നണി

നല്ല ഭൂരിപക്ഷമുള്ള മുന്നണി

പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീനത മുന്നണിക്കില്ല. ഇപ്പോൾ തന്നെ മുന്നണിക്ക് നല്ല ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞ കാനം രാജേന്ദ്രൻ കേരള കോൺഗ്രസ് നേതാവ് കെഎം മാണിയെ രൂക്ഷമായി വിമർ‌ശിക്കുകയും ചെയ്തു.

വോട്ടെണ്ണൽ യന്ത്രം

വോട്ടെണ്ണൽ യന്ത്രം

ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി. റിസര്‍വ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍ബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.

പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ

പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ

പ്രഖ്യാപിത നിലപാടുകളുടെയും വ്യക്തമായ പ്രകടനപത്രികയുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആ നിലപാടുകള്‍ ചില ഉപദേശകരുടെ പ്രസ്താവനകള്‍ വഴി ഉപേക്ഷിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെഎം മാണിയെ എൽഡിഎഫിലെടുക്കില്ലെന്ന കർശന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അതേസമയം വീരേന്ദ്ര കുമാർ എൽ‌ഡിഎഫിലേക്ക് വരുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

English summary
LDF is not meant for death bound parties: Kanam Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X