Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയെ 'തെറി വിളിച്ച്' പിണറായിയുടെ വാതിലില്‍ മുട്ടി, ഉത്തരം 'നോ' ആയാല്‍ കാണാം 'വിമത ദുരന്തം'

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വിട്ട വിമതരുടെ എല്‍ഡിഎഫ് മുന്നണി പ്രവേശം വൈകിയേക്കും. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തന്നെയാണ് പ്രശ്‌നം. നിലവില്‍ ഘടകകക്ഷികളെ പിണക്കാന്‍ കഴിയാത്തതും എല്‍ഡിഎഫിന് തലവേദനയാകും. വിമതരെ സ്വാഗതം ചെയ്യുന്ന പിണറായിയുടെ നിലപാടും പഠിച്ചിട്ട് മാത്രം മുന്നണിയില്‍ എടുത്താല്‍ മതിയെന്ന വിഎസ് അച്യുതാനന്ദന്റെ നിലപാടും വിയോജിപ്പുകളെ സൂചിപ്പിയ്ക്കുന്നു.

ആന്റണിരാജുവും ഫ്രാന്‍സിസ് ജോര്‍ജ്ജും ഉള്‍പ്പെട്ട വിമതരുടെ ചില ആവശ്യങ്ങള്‍ മുന്നണി അംഗീകരിയ്ക്കുമോ എന്നത് കാത്തിരുന്ന് കാണണം. പിജെ ജോസഫ് വിഭാഗം മുന്നണിയില്‍ ഉണ്ടായിരുന്ന കാലത്ത് നല്‍കിയ സീറ്റുകള്‍ ഇപ്പോഴും നല്‍കണമെന്നതാണ് വിമതരുടെ ആവശ്യം.

francis-raju-antony-raju

ഘടക കക്ഷികളെ പിണക്കാതെ വിമതരെ തൃപ്തിപ്പെടുത്തുക ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ഇത്രയും വെല്ലുവിളികള്‍ മറികടന്ന് വിമതര്‍ക്ക് മുന്നണി പ്രവേശനം അനുവദിയ്ക്കുമോ എന്നത് മറ്റൊരു ചോദ്യം.

ആറ് സീറ്റുകള്‍ എന്ന ആവശ്യത്തില്‍ വിമതര്‍ ഉറച്ച് നിന്നേക്കും. നിലവില്‍ ആറ് ഘടകകക്ഷികളാണ് എല്‍ഡിഎഫില്‍ ഉള്ളത്. പുറമെ നിന്ന് ഒട്ടേറെ കക്ഷികള്‍ സഹകരിയ്ക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ മാണിഗ്രൂപ്പ് വിട്ടെത്തിയ വിമതര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ മുന്നണിയ്ക്ക് ആകില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+