ജോസിനെ പൊളിക്കാന്‍ ജോസഫും കൂട്ടരും: മറു തന്ത്രം, പ്രമുഖ നേതാക്കള്‍ യുഡിഎഫിലെത്തുമെന്ന് മോന്‍സ് ജോസഫ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലായില്‍ തോറ്റത് വലിയ തിരിച്ചടിയായെങ്കിലും 5 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കേരള കോണ്‍ഗ്രസ് എം വിലയിരുത്തുന്നത്. രണ്ട് മന്ത്രി സ്ഥാനം ചോദിച്ചെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചു.
ഇതിന് പിന്നാലെയാണ് പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പടെ നേതാക്കളേയും പ്രവര്‍ത്തകരേയും തന്‍റെ പാര്‍ട്ടിയില്‍ എത്തിക്കുമെന്ന അവകാശവാദം ജോസ് കെ മാണിയും അദ്ദേഹത്തിന്‍റെ അനുയായികളും നടത്തുന്നത്.എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം കൃത്യമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ്.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റില്‍ മാത്രമേ വിജയിച്ചുള്ളുവെങ്കിലും അത് മുന്നണിക്ക് മൊത്തതില്‍ കേരളത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടിയുടെ ഭാഗമായിട്ടാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. പാര്‍ട്ടിക്ക് മാത്രമായി ഒരു തിരിച്ചടി എവിടേയും ഉണ്ടായിട്ടില്ല. തോല്‍വി നേരിട്ടെങ്കിലും പല മണ്ഡലങ്ങളിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ജോസഫ് വിഭാഗം തകരുമെന്ന കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ അവകാശവാദങ്ങള്‍ ദിവാ സ്വപ്നം മാത്രമാണെന്നാണ് മോന്‍സി ജോസഫ് വ്യക്തമാക്കുന്നത്. ജനകീയ അടിത്തറ വിപുലീകരിച്ച് കൊണ്ട് കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കേഡർ സ്വഭാവം വീണ്ടെടുക്കാൻ പുത്തൻ കർമ്മ പരിപാടിക്ക് രൂപം നൽകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പതിനാല് ജില്ലകളിലും പാർട്ടിയുടെ സംഘടനാ സംവിധാനത്തെ ബലവത്താക്കുന്നതിനുള്ള കർമ്മ പരിപാടികളാണ് പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കൂടിയായ മോന്‍സ് സി ജോസഫ് വ്യക്തമാക്കിയത്.

കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച് കൊണ്ട് വരുന്ന ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന പാർട്ടി പ്രോഗ്രാമുകൾക്കാണ് രൂപം നൽകാൻ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ പാര്‍ട്ടി കൃത്യമായി പഠിക്കും. അതിന് ശേഷം പരിഹാരം വേണ്ട മേഖലകളില്‍ കൃത്യമായ പരിഹാരം കണ്ടെത്തി മുന്നോട്ട് പോവും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിക്കുന്ന മുറയ്ക്ക് ജൂണ്‍ 16 ന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം ചേരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ അവലോകനം ഈ യോഗത്തിലുണ്ടാവും.

മുന്‍കാലങ്ങളില്‍ കേരളാ കോൺഗ്രസ് കൈവരിച്ച കേഡർ സ്വഭാവത്തിലേക്ക് വീണ്ടും കേരളാ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിക്കൊണ്ട് വരാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജോസ് വിഭാഗത്തിൽ നിന്നുള്ള വിവിധ നേതാക്കളേയും പാര്‍ട്ടിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതിന് പുറമെ കാര്യമായ തോതിൽ പ്രവർത്തകരും ബ്രാക്കറ്റില്ലാത്ത യഥാർത്ഥ കേരളാ കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതലായി ഉടനെ കടന്ന് വരും. കേരളാ കോൺഗ്രസിൽ ഇപ്പോൾ നിൽക്കുന്ന വിവിധ നേതാക്കൾ ജോസ് വിഭാഗത്തിലേക്ക് ചെല്ലുമെന്നുള്ള അവരുടെ പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഇത് ജോസ് കെ മാണിയുടേയും കൂട്ടരുടേയും വെറും സ്വപ്നം മാത്രമാണ്. ഇത്തരത്തില്‍ അവര്‍ നടത്തിയ പ്രചാരണത്തിന് മറുപടിയായി വിവിധ നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കൊണ്ട് തിരിച്ചടിച്ചിട്ടുള്ളതാണ്. അതോടെ അത്തരം അവകാശ വാദങ്ങളില്‍ നിന്നെല്ലം അവര്‍ക്ക് പിന്നോട്ട് പോവേണ്ടി വന്നു.

കേരളാ കോൺഗ്രസിന്‍റെ പരമ്പരാഗത തട്ടകങ്ങളായ പാലായിലും, കടുത്തുരുത്തിയിലും കനത്ത പരാജയം ഏറ്റു വാങ്ങിയതിന്റെ ജാള്യത മറച്ച് വയ്ക്കാനും, തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാനും അവര്‍ കണ്ട് പിടിച്ച കുതന്ത്രം മാത്രമാണ് ഇത്തരത്തിലുള്ള കള്ള പ്രചാര വേലകൾ. പാലായിലെയും, കടുത്തുരുത്തിയിലെയും തോൽവി "തലയും, ആത്മാവും നഷ്ടപ്പെട്ട" ദുര:വസ്ഥയിലേക്കാണ് ജനങ്ങൾ ജോസ് വിഭാഗത്തെ ഇറക്കി വിട്ടതെന്ന് കാണാൻ കഴിയമെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മോന്‍സ് സി ജോസഫ് പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പോകാന്‍ ജോസ് വിഭാഗം തീരുമാനിച്ചപ്പോള്‍ ആത്മാഭിനാം ഉയര്‍ത്തിപിടിച്ച് മാണി ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. സി.എഫ് തോമസിനെയും മുൻനിര നേതാക്കളായി അംഗീകരിച്ച് കൊണ്ടാണ് കേരളാ കോൺഗ്രസിലെ രാഷ്ടീയ ധ്രുവീകരണത്തിന് മാണി - ജോസഫ് വിഭാഗങ്ങളിലുണ്ടായിരുന്ന നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്.
Recommended Video

ഈ നീക്കത്തെ ശക്തിപ്പെടുത്തിക്കൊണ്ടാണ് പിന്നീട് വിവിധ വിഭാഗം കേരളാ കോൺഗ്രസ് നേതാക്കൾ പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ച് കൊണ്ട് കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് കീഴിലേക്ക് കടന്ന് വന്നത്. ശക്തമായ നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് പാർട്ടിയിലെ മുഴുവൻ നേതാക്കളും, പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications