കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപകല്‍പ്പനയോട് വിയോജിച്ച് യോഗത്തില്‍ നിന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ വിട്ടുനിന്നു; മെഡിക്കല്‍ കോളേജ് സംബന്ധിച്ച ആശങ്കയറിയിച്ച് ആരോഗ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നാലു വര്‍ഷം പിന്നിട്ടിട്ടും കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ അനുവദിച്ച് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചതല്ലാതെ ആസ്പത്രി ബ്ലോക്കിന്റെ പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. ആസ്പത്രി ബ്ലോക്കിന് നബാര്‍ഡ് 58.18 കോടി രൂപ വായ്പഅനുവദിച്ചിരുന്നു. കിറ്റ്‌കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്. റിവൈഡ്‌സ് എ.എസിന് വേണ്ടി വൈറ്റഡ് സ്ട്രക്ചറല്‍ ഡിസൈന്‍ സഹിതം കിറ്റ്‌കോ ഒക്‌ടോബര്‍ 12ന് സര്‍ക്കാറിന് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചറിയാന്‍ കര്‍ണ്ണാടക സംഘം മലപ്പുറത്ത്കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചറിയാന്‍ കര്‍ണ്ണാടക സംഘം മലപ്പുറത്ത്

സര്‍ക്കാര്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റി 95,0875,877 രൂപയുടെ ഭരണാനുമതിക്ക് സര്‍ക്കാറിനോട് മാര്‍ച്ച് ഒന്നിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് ആഗസ്റ്റ് 8ന് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അതിനിടയിലാണ് ഏപ്രില്‍ ഒന്നിന് പുതിയ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് നിലവില്‍ വന്നത്. ഇതേ തുടര്‍ന്ന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വന്നു. 93,83,64,017 രൂപയുടെ പുതിയ എസ്റ്റിമേറ്റ് ആഗസ്റ്റ് 31ന് സര്‍ക്കാറിന് സമര്‍പ്പിച്ചു.

kasarcode

ഇതിനെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), ചീഫ് എഞ്ചിനീയര്‍ (പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം) എന്നിവരടങ്ങുന്ന സാങ്കേതികാനുമതിക്കായുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയാണ് സാങ്കേതിക അനുമതി നല്‍കേണ്ടത്. കഴിഞ്ഞ മാസം 18ന് ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പങ്കെടുക്കാത്തതിനാല്‍ അന്ന് യോഗം ചേരാനായില്ല. തങ്ങള്‍ ചെയ്യാത്ത ഡിസൈനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട് എന്നറിയുന്നു. ഇതിന് ബദല്‍ സംവിധാനമുണ്ടായില്ലെങ്കില്‍ പരിഹരിക്കപ്പെടാതെ പ്രശ്‌നമായി കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീളുമെന്ന ആശങ്കയുണ്ട്. ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് കത്ത് നല്‍കി.

English summary
Letter from the MLA to Health Minister, concerned about the medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X