നടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു...! നടിയോടും മഞ്ജുവിനോടും വെറുപ്പ്.. വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ഇത്രയും നാളായുള്ള ദുരൂഹ സാന്നിധ്യമായിരുന്നു മാഡത്തിന്റേത്. നടിയെ ആക്രമിക്കുന്നതിനിടെ സുനി തന്നെയാണ് ഒരു സ്ത്രീ തന്ന കൊട്ടേഷന്‍ ആണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് പറഞ്ഞത് മാഡം എന്നൊരാള്‍ ഇല്ലെന്നായിരുന്നു. ഒടുവിലിതാ സുനിയുടെ വാക്കുകള്‍ കാവ്യാ മാധവനില്‍ എത്തി നില്‍ക്കുന്നു. കാവ്യയ്ക്ക് ഈ കൊട്ടേഷനില്‍ നൂറ് ശതമാനം പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി സിനിമാ രംഗത്ത് നിന്ന് തന്നെ ഒരു പ്രമുഖന്‍ രംഗത്ത് വന്നിരിക്കുന്നു.
ആദ്യം മൗനം.. പിന്നെ പൊട്ടിക്കരച്ചിൽ... ഭിത്തിയിൽ തല ഇടിച്ച് നെറ്റി മുറിഞ്ഞു.. തകർന്നടിഞ്ഞ് ജനപ്രിയൻ!
കാവ്യാ മാധവനുമായി സുനിക്കുള്ള ബന്ധം രഹസ്യമല്ല.. തെളിവുണ്ട്..! എല്ലാം കോടതിയിൽ പൊളിച്ചടുക്കി!

കാവ്യ തന്നെയെന്ന്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മാഡം കാവ്യ തന്നെയാണ് എന്ന് താന്‍ പറഞ്ഞിരുന്നതായി നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നു. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യാത്തതെന്തേ
മാതൃഭൂമി ന്യൂസിനോടാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. സുനിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് പുതിയ കാര്യമാണെങ്കിലും തനിക്കിത് പുതിയ കാര്യമല്ല. പോലീസ് എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ബഷീര്‍ ചോദിക്കുന്നു.

നൂറ് ശതമാനം പങ്ക്
നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതില്‍ കാവ്യാ മാധവന് നൂറ് ശതമാനം പങ്കുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അക്കാര്യത്തില്‍ സംശയമേ ഇല്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോട് ദിലീപിനും കാവ്യയ്ക്കും ഒരുപോലെ വെറുപ്പാണ്.

നടിയോട് വെറുപ്പെന്ന്
മഞ്ജു വാര്യരോടും കാവ്യയ്ക്കും ദിലീപിനും തുല്യമായ വെറുപ്പാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതുപോലെ തന്നെ ഗീതു മോഹന്‍ദാസിനോടും സംയുക്താ വര്‍മ്മയോടും കാവ്യയ്ക്കും ദിലീപിനും വെറുപ്പുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപണം ഉന്നയിച്ചു.

പ്രതികാര നടപടി തുടങ്ങി
ഇവരെല്ലാവരും ആദ്യം സൗഹൃദത്തില്‍ ആയിരുന്നു. എന്നാല്‍ ദിലീപുമായുള്ള വിവാഹബന്ധം മഞ്ജു വാര്യര്‍ വേര്‍പെടുത്തിയതോടെ ഈ കൂട്ടുകെട്ട് ഇല്ലാതായി. അതോട് കൂടെയാണ് ഇവര്‍ക്കെതിരെ പ്രതികാര നടപടി തുടങ്ങിയതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

ഒരുപോലെ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസില്‍ ദിലീപും കാവ്യാ മാധവനും ഒരുപോലെ കുറ്റക്കാര്‍ ആണെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുനി പറഞ്ഞ വിവരം എത്രയോ മാസങ്ങള്‍ക്ക് മുന്‍പേ തനിക്ക് അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി.

തെളിവുകൾ പറയുന്നത്
ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെട്ടതാണ്. അപ്പോള്‍ പിന്നെ മാഡം കാവ്യ തന്നെ എന്നത് 100 ശതമാനം ഉറപ്പാണെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. നേരത്തെയും ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു.

മറ്റ് ചില കൊട്ടേഷനുകൾ
മനോരമ ന്യൂസിലാണ് നേരത്തെ ലിബര്‍ട്ടി ബഷീര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ദിലീപ് മറ്റ് ചിലര്‍ക്ക് കൂടി ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയത്. ഇതേ നിലയില്‍ തന്നെ പോലീസ് മുന്നോട്ട് പോവുകയാണ് എങ്കില്‍ കാലാകാലം ദിലീപിന് ജയിലില്‍ കിടക്കേണ്ടതായി് വരും.

കുറ്റക്കാരനെന്ന് ബോധ്യം
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലെ വിവരങ്ങള്‍ വായിച്ചാല്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് ഏത് ജഡ്ജിക്കും ബോധ്യം വരുമെന്നും ബഷീര്‍ പറഞ്ഞിരുന്നു. ദിലീപ് കുറ്റക്കാരനാണ് എന്ന് തങ്ങള്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉ്‌ദ്ദേശിച്ച വ്യക്തിയാണ് ദിലീപ് എന്നും ലിബർട്ടി ബഷീർ നേരത്തെ ആരോപിച്ചിരുന്നു.

കൊട്ടേഷൻ പാളിപ്പോയി
കൊട്ടേഷന്‍ പാളിപ്പോയത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത് എന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയിരുന്നു. സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെല്ലാം ദിലീപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട ആളുകളാണ് എന്നും ലിബർട്ടി ബഷീർ ആരോപിക്കുകയുണ്ടായി.

ഭാഗ്യത്തിന് രക്ഷപ്പെട്ടു
ദിലീപിന്റെ ഹിറ്‌റ്‌ലിസ്റ്റിലെ പ്രധാന ഉന്നം ശ്രീകുമാര്‍ ആയിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.ആദ്യത്തെ ക്വട്ടേഷന്‍ പാളിപ്പോയത് കൊണ്ട് ഭാഗ്യത്തിനാണ് ഇവരെല്ലാം രക്ഷപ്പെട്ടതെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംയുക്താ വര്‍മ്മയും ഗീതുമോഹന്‍ദാസും ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്.

മഞ്ജുവിന് സ്വാതന്ത്ര്യമില്ലെന്ന്
ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹജീവിതത്തെ കുറിച്ചും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ മഞ്ജുവിന് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുകയുണ്ടായി. എന്നാല്‍ ദിലീപ് അങ്ങെനെ അല്ല പെരുമാറിയിരുന്നതെന്ന് മഞ്ജു പറഞ്ഞതായും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

കാവ്യയുമായുള്ള അടുപ്പം
കാവ്യാ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയിരുന്നു. മീശ മാധവന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപ് കാവ്യയുമായി അടുത്തതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുകയുണ്ടായി.