കണ്ടശ്ശാംകടവ് സ്‌കൂള്‍ പാര്‍ലമെന്റില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്...സുധീരന്റെ വിജയ വഴികള്‍
ജയിയ്ക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിയ്ക്കാന്‍ സീറ്റ് നല്‍കാത്ത പാര്‍ട്ടിയെ സുധീരന്‍ ഒരിയ്ക്കലും തള്ളി കളഞ്ഞിട്ടില്ല. സുധീരന്റെ ജീവിത രേഖയിലൂടെ....
തിരുവനന്തപുരം: ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറം കെപിസിസിയെ നയിക്കാന്‍ നിയോഗിയ്ക്കപ്പെട്ട ആളാണ് വി എം സുധീരന്‍. പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും ക്ലീന്‍ ഇമേജ് ഉള്ള ആള്‍. ജയിയ്ക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിയ്ക്കാന്‍ സീറ്റ് നല്‍കാത്ത പാര്‍ട്ടിയെ സുധീരന്‍ ഒരിയ്ക്കലും തള്ളി കളഞ്ഞിട്ടില്ല. സുധീരന്റെ ജീവിത രേഖയിലൂടെ....
കെ എസ് യുവിലൂടെയാണ് സുധീരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

തൃശൂരുകാരനായ വി എം സുധീരന്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1971 മുതല്‍ 73വരെ കെ എസ് യു സംസ്ഥാന പ്രസിഡന്‌റ് ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
പിന്നീട് കെപിസിസി പ്രസിഡന്റും, ആരോഗ്യമന്ത്രിയും, സ്പീക്കറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1980ലാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 1996വരെ മണലൂര്‍ എംഎല്‍എ ആയിരുന്നു. 1985 മുതല്‍ 87 വരെ നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചു.

ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി വി എം സുധീരന്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ജനപ്രിയ പദ്ധതികള്‍ അന്ന് അദ്ദേഹം നടപ്പിലാക്കിയിരുന്നു.

ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് നാല് തവണ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കെ എസ് മനോജിനോട് പരാജയപ്പെട്ടു.

1980ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയി. 1990ല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ പ്രസിഡന്റായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത് സുധീരന്റെ നേതൃത്വത്തിലാണ്.

1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സുധീരന്‍ അങ്കം കുറിച്ചു. മാക്‌സിസ്റ്റ് നേതാവ് ഇ ബാലാനന്ദനുമായിട്ടായിരുന്നു മത്സരം. 64000 വോട്ടിനായിരുന്നു അന്ന് സുധീരന്റെ വിജയം.












Click it and Unblock the Notifications